18 Dec 2022 10:29 AM GMT
മൂന്നു ദിനം ചാര്‍ജ്ജ് നില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍, സി 31 ഇന്ത്യയിലിറക്കി നോക്കിയ
MyFin Desk
Summary
- സി സീരിസിലുള്ള ഏറ്റവും പുതിയ മോഡലാണിത്.
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്നേറാനുള്ള വജ്രായുധവുമായി വിപണിയില്‍ ചുവടുറപ്പിക്കുകയാണ് നോക്കിയ. നീക്കത്തിന്റെ ഭാഗമായി പുത്തന്‍ മോഡല്‍ സി 31 ഇന്ത്യയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. സി സീരിസിലുള്ള ഏറ്റവും പുതിയ മോഡലാണിത്.
നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബലാണ് പുത്തന്‍ മോഡല്‍ അവതരിപ്പിച്ചത്. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി എന്നിവ സി 31ന്റെ പ്രത്യേകതയാണ്. ഈ മോഡലിന് തുടര്‍ച്ചയായി മൂന്നു ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. സി 31 മോഡലിന്
ഒരു വര്‍ഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയും രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 3 ജിബി - 32 ജിബി വേരിയന്റിന് 9,999 രൂപയും, 4 ജിബി - 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില.
നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും പുതിയ മോഡല്‍ വാങ്ങാന്‍ സാധിക്കും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സി31 ഉടന്‍ എത്തുമെന്നാണ് സൂചന.മൂന്നു ദിനം ഓഫ് ആകാത്ത സ്മാര്‍ട്ട് ഫോണ്‍, സി 31 ഇന്ത്യയിലിറക്കി നോക്കിയ