22 Jan 2024 1:00 PM GMT
Summary
- കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ വരുന്ന മോഡലിന് 17,990 രൂപയാണ് വില.
- ക്വിക്ക് ചാര്‍ജിംഗ് ഫീച്ചറിലൂടെ വെറും അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ വരെ പ്ലേ ടൈം ലഭിക്കും.
- പ്രൊഫഷണല്‍ ഗെയിമര്‍മാരുമായി സഹകരിച്ചാണ് രൂപകല്പ്പന
കൊച്ചി: സോണിയുടെ പുതിയ ഓഡിയോ സാങ്കേതികവിദ്യയുള്ള സോണി ഇന്‍സോണ്‍ ബഡ്സ് വിപണിയില്‍. ഗെയിമിംഗ് എളുപ്പമാക്കുന്ന വയര്‍ലെസ് ഇയര്‍ബഡ്സാണിത്. മികച്ച ശബ്ദം, ആക്ടീവ് നോയ്സ് ക്യാന്‍സലിങ്, 12 മണിക്കൂര്‍ ബാറ്ററി, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന സവിശേഷതകള്‍. പേഴ്സണല്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, കണ്‍സോള്‍ ഗെയിംപ്ലേ തുടങ്ങിയവയിലെല്ലാം മികച്ച ഗെയിമിംഗ് അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ വരുന്ന മോഡലിന് 17,990 രൂപയാണ് വില.
സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ (സോണി സെന്റര്‍, സോണി എക്സ്‌ക്ലൂസീവ്), www.ShopatSC.com, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്‍സോണ്‍ ബഡ്സ് ലഭ്യമാണ്.
പന്ത്രണ്ട് മണിക്കൂര്‍ വരെ ബാറ്ററി ലൈഫുമായി ഈ രംഗത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫാണ് സോണി ഇന്‍സോണ്‍ ബഡിനുള്ളത്. ക്വിക്ക് ചാര്‍ജിംഗ് ഫീച്ചറിലൂടെ വെറും അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ വരെ പ്ലേ ടൈം ലഭിക്കും. മികച്ച ഗെയിമിംഗ് അനുഭവത്തിനായി ചെവിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്ന ഡിസൈനിലാണ് ഇന്‍സോണ്‍ ബഡ്സ് വരുന്നത്. യുഎസ്ബി ടൈപ്പ് സി ഡോംഗിള്‍, ബ്ലൂടൂത്ത് എല്‍ഇ ഓഡിയോ കണക്ഷന്‍ വഴിയുള്ള 2.4 ഗിഗാ ഹേര്‍ട്സ് വയര്‍ലെസ് കണക്ഷന് മാത്രമേ ഇന്‍സോണ്‍ ബഡ്സുകള്‍ പിന്തുണയ്ക്കുകയുള്ളു. എഐ അസിസ്റ്റഡ് മൈക്രോഫോണ്‍, വിരല്‍ത്തുമ്പിലെ തടസമില്ലാത്ത നിയന്ത്രണം, ഇന്‍സോണ്‍ ഹബ് സോഫ്റ്റ് വേര്‍, റീസൈക്കിള്‍ ചെയ്ത മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള പാക്കേജിങ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
ഈ വര്‍ഷത്തെ വലോറന്റ് ചാമ്പ്യന്‍സ് ടൂറില്‍ തുടര്‍ച്ചയായ അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയ പ്രശസ്ത ഇ-സ്പോര്‍ട്സ് ടീമായ ഫെനാറ്റികിന്റെ സഹകരണത്തിലൂടെയാണ് ഇന്‍സോണ്‍ ബഡ്സിന്റെ നിര്‍മാണം. പ്രൊഫഷണല്‍ ഗെയിമര്‍മാരുമായി സഹകരിച്ചാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.