image

24 April 2023 11:38 AM GMT

Technology

ആപ്പിള്‍ സ്റ്റോറുകളിലോ ഓണ്‍ലൈനിലോ വില കുറവ് ? അറിയാം സമഗ്രമായി

MyFin Desk

ആപ്പിള്‍ സ്റ്റോറുകളിലോ ഓണ്‍ലൈനിലോ വില കുറവ് ? അറിയാം സമഗ്രമായി
X

Summary

  • ആപ്പിള്‍ സ്റ്റോറികളില്‍ ഇതിന്റെ വില 79,990 രൂപയാണ്
  • പഴയ ഫോണിന്റെ എക്‌സ്‌ചേഞ്ച് വാല്യൂ അനുസരിച്ചു വ്യത്യാസപ്പെടാം
  • ഐ ഫോണ്‍ 14 വാങ്ങുമ്പോള്‍ നല്‍കുന്ന ഓഫറുകള്‍ എന്താണെന്നു നോക്കാം


മുംബൈയിലും ഡല്‍ഹിയിലും ആദ്യ ആപ്പിള്‍ റീറ്റൈല്‍ സ്റ്റോറുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ രണ്ടു സ്റ്റോറുകളിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാനുമുള്ള സൗകര്യവും മറ്റു സേവനങ്ങളുമുണ്ട്.

എന്നാല്‍ ഒരു ഐ ഫോണ്‍ 14 വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഓഫറുകള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കും. ആമസോണും ഫ്ളിപ് കാർട്ടിലും ഐ ഫോണ്‍ 14 വാങ്ങുമ്പോള്‍ നല്‍കുന്ന ഓഫറുകള്‍ എന്താണെന്നു നോക്കാം

ആമസോണിലും ഫ്ളിപ്കാർട്ടിലും കിഴിവുകളോടെ 71,999 രൂപക്കാണ് ഐ ഫോണ്‍ 14 ബേസ് മോഡല്‍ വിറ്റഴിക്കുന്നത്. എന്നാല്‍ ആപ്പിള്‍ സ്റ്റോറികളില്‍ ഇതിന്റെ വില 79,990 രൂപയാണ്. ഇനി എക്‌സ്‌ചേഞ്ച് ഓഫര്‍ കൂടെ പരിഗണിക്കുമ്പോള്‍ ആമസോണില്‍നിന്ന് പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുക വഴി 22,700 രൂപയുടെ കിഴിവ് ലഭിക്കും.

അതേസമയം ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും 29250 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്. ആപ്പിള്‍ സ്റ്റോറുകളിലും ആന്‍ഡ്രോയ്ഡ് ,ഐ ഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാണെങ്കിലും, പഴയ ഫോണിന്റെ ബ്രാന്‍ഡ്,മോഡല്‍ ഫോണിന്റെ കണ്ടീഷന്‍ എന്നിവക്കനുസരിച്ചു എക്‌സ്‌ചേഞ്ച് വില വ്യത്യാസപ്പെട്ടിരിക്കും.

കൂടാതെ ആമസോണിലും ഫ്ളിപ്കാർട്ടിലും എച് ഡി എഫ് സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ 4000 രൂപ കിഴിവ് ലഭിക്കും. മാത്രമല്ല മൂന്ന് മാസം മുതല്‍ ആറ് മാസം വരെ പലിശ ഈടാക്കുകയുമില്ല.

ചുരുക്കത്തിൽ ,ഒരു ഐ ഫോണ്‍ 14 ആമസോണില്‍ നിന്നും 45,299 രൂപയ്ക്കും (71,999 -26700) ഫ്ളിപ്കാർട്ടിൽ നിന്നും 38,749 രൂപയ്ക്കും (71999-33250) സ്വന്തമാക്കാം. എന്നാൽ നമ്മള്‍ കൊടുക്കേണ്ട വില പഴയ ഫോണിന്റെ എക്‌സ്‌ചേഞ്ച് വാല്യൂ അനുസരിച്ചു വ്യത്യാസപ്പെടാം. എന്നിരുന്നാലും ഒരു ഐ ഫോണ്‍ 14 ഓണ്‍ലൈന്‍ വാങ്ങുന്നത് തന്നെയാണ് പുതിയ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭകരം എന്ന് വ്യക്തമാണ്.