image

14 Sep 2023 12:58 PM GMT

Technology

ഐഫോണുകൾക്ക് ഇന്ത്യയിൽ വില കൂടുതലോ? യു എസിലും ദുബൈയിലും കുറവ്

MyFin Desk

iphones expensive in india
X

ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നമായ ഐഫോണുകളുടെ ഇന്ത്യയിലെ വില യുഎസിലും ദുബൈയിലും ഉള്ളതിനേക്കാൾ വളരെ കൂടുതൽ ആയിരിക്കും.. ഇന്ത്യയിലെ ഐഫോൺ നിർമാണം വലിയ തോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഐഫോണുകളുടെ വിലയിൽ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല.

.ഐഫോൺ പ്രോ മോഡലുകളിൽ ശ്രദ്ധേയമായ വ്യത്യാസം

ഐഫോൺ പ്രോ ഉൾപ്പെടെയുള്ള മുൻനിര മോഡലുകളുടെ കാര്യത്തിൽവിലവ്യത്യാസം കൂടുതൽ ശ്രദ്ധേയമാണ്. കാരണം പ്രോ മോഡലുകൾക്ക് ഇന്ത്യയിൽ ഇറക്കുമതി തീരുവ 22 ശതമാനം വരും. ഐഫോൺ പ്രോ യുടെ അടിസ്ഥാന മോഡലിന് യുഎസിൽ ഇന്ത്യൻ കറൻസിയിൽ 82,917 രൂപ വില വരും. എന്നാൽ ഇതേ മോഡൽ ഇന്ത്യയിൽ നിന്നും വാങ്ങുകയാണെങ്കിൽ 1,34,900 രൂപ നൽകണം.

ഐഫോൺ 15 പ്രോ മാക്സ് ഇന്ത്യയിൽ 1,99,900 രൂപക്കാണ് ലഭിക്കുന്നത്. എന്നാൽ യു എസിൽ ഇത് ഇന്ത്യൻ കറൻസിയിൽ 1,32717 രൂപയുണ്ടെങ്കിൽ വാങ്ങാം. പ്രൊ മാക്സ് ഇതുവരെ ഇന്ത്യയിൽ നിർമിച്ചിട്ടില്ല. ആഭ്യന്തരമായി നിർമിക്കുന്ന മോഡലുകൾക്ക് യുഎസ്സുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വ്യത്യാസം കാണാം.

പ്രോ മാക്സ് ദുബൈയിൽ നിന്നും വാങ്ങുമ്പോൾ വില 97,157 രൂപ നൽകിയാൽ മതി. ഐഫോൺ 15 പ്രോ മാക്സ് ഇന്ത്യയിൽ 1,59,900 രൂപ യും ദുബായിൽ 1,15,237 രൂപയും നൽകി സ്വന്തമാക്കാം. എന്നാൽ ഇതേ ഫോൺ യു എസിൽ 99,517 രൂപക്ക് ലഭിക്കും.

ദുബൈയിൽ ഐഫോൺ 15 വാങ്ങാൻ 3399 ദിർഹം നൽകണം. ഈ വില ഇന്ത്യൻ കറൻസിയിൽ 76,817 രൂപക്ക് തുല്യമാണ്. എന്നാൽ ഈ മോഡൽ യുഎഇ യിൽ നിർമിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിലെ ഐഫോൺ 15 വാങ്ങുമ്പോൾ നൽകേണ്ട വിലയെക്കാൾ കുറവാണ്.ഇന്ത്യയിൽ ഐഫോൺ 15 ലഭിക്കാൻ 79,900 രൂപ നല്കണം

അന്തിമ വില നിർണയിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട്.

ഇറക്കുമതി തീരുവ നൽകിയതിന് ശേഷവും വിതരണ ശൃംഖലയിൽ ചെലവ് വരുന്ന മറ്റു ഘടകങ്ങൾ ആണ് വിലവർധനവിനു ഒരു കാരണം എന്ന് ആപ്പിൾ ഡിസ്‌ട്രിബ്യുട്ടർ വ്യക്തമാകുന്നു. കൂടാതെ , യു എസിലെയും ദുബൈയിലും ഐഫോണുകളുടെ വില്പന ഇന്ത്യയിലുള്ളതിനേക്കാൾ വലിയ തോതിൽ നടക്കുന്നതും മറ്റൊരു കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിൽ ഐഫോൺ കയറ്റുമതിയുടെ ഭൂരിഭാഗവും മുൻസീരീസുകൾ

ഇന്ത്യൻ വിപണിയിൽ കമ്പനി കൂടുതലും പഴയ മോഡലുകൾക്കാണ് ഊന്നൽ കൊടുക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾ തുടക്കത്തിൽ വളരെ സാവധാനം മാത്രം പുതിയ സീരിസുകളിൽ ശ്രദ്ധ കൊടുക്കുന്നുവെന്നാണ് സ്ഥിതിവിവര കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ ഐഫോണുകളാണ് ആപ്പി ളിന്റെ വളർച്ചയെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസ് അവതരിപ്പിച്ചപ്പോൾ കയറ്റുമതിയുടെ 54 ശതമാനവും പഴയ സീരീസ് ഫോണുകൾ ആയിരുന്നു. ഐഫോൺ 13 സീരീസ് അവതരിപ്പിച്ചപ്പോൾ ആ വർഷത്തെ കയറ്റുമതിയുടെ 23 ശതമാനം മാത്രമായിരുന്നു ഐഫോൺ 13 സീരിസിൽ നിന്ന് ഉണ്ടായിരുന്നുള്ളു. ബാക്കി 77 ശതമാനവും ഐഫോണുകളുടെ മുൻ സീരിസുകൾ ആയിരുന്നു.