2 Nov 2023 10:00 AM GMT
Summary
- 2025-ഓടെ ഇന്ത്യയിലേക്ക് 25% മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു.
2024 ന്റെ രണ്ടാം പകുതിയില്‍ ഐഫോണ്‍ 17 ന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍. ഐഫോണ്‍ കരാര്‍ നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് പുതിയ ഫോണിന്‍റെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നിവര്‍ 2024-ല്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആപ്പിള്‍ അനലിസ്റ്റ് മിംഗ് ചി കുവോ പറഞ്ഞു.
വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിനുള്ള ആപ്പിളിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2024 ഓടെ ഷെങ്ഷൗവിലെ ഫോക്സ്‌കോണ്‍, ചൈനയിലെ തായ് വാന്‍ എന്നീ കരാര്‍ നിര്‍മ്മാതാക്കള്‍ യഥാക്രമം 35-45 ശതമാനം, 75-85 ശതമാനം എന്നിങ്ങനെ പ്രവര്‍ത്തനം കുറയ്ക്കുമെന്ന് തായ്വാന്‍ ആസ്ഥാനമായുള്ള സെക്യൂരിറ്റീസ് അനലിസ്റ്റ് പറഞ്ഞു. ഇന്ത്യയില്‍ ഉല്‍പാദനം വിപുലീകരിക്കുന്നതിന് പുറമേ, ഐഫോണ്‍ ഓര്‍ഡര്‍ അലോക്കേഷനിലെ ദ്രുതഗതിയിലുള്ള വര്‍ധനയും പ്രൊഡക്ഷന്‍ ലൈന്‍ ഓട്ടോമേഷനിലെ മെച്ചപ്പെടുത്തലുകളും ഉല്‍പാദനം കുറയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
ഡിസൈന്‍ അപകടസാധ്യത കുറയ്ക്കുന്നതിന് ഡിസൈന്‍ ഡെവലപ്മെന്റിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ മോഡല്‍ തിരഞ്ഞെടുത്തത്. എല്ലാം ശരിയായാല്‍, 2024 ഓടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകളുടെ അനുപാതം 20-25 ശതമാനം ആയി ഉയരും,'' കുവോ പറഞ്ഞു.
2023 ല്‍ ആഗോള ഐഫോണ്‍ കയറ്റുമതിയുടെ 12-14 ശതമാനം ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉല്‍പാദന ശേഷിയുടെ 75-80 ശതമാനം ഫോക്സ്‌കോണിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ആപ്പിളിന്റെ ഇന്ത്യയിലെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ടാറ്റയെ ഐഫോണ്‍ അസംബ്ലര്‍ ആക്കുന്നതിലൂടെ (ഇതിനകം വിസ്ട്രോണിന്റെ ഇന്ത്യയില്‍ ഐഫോണ്‍ പ്രൊഡക്ഷന്‍ ലൈനുകള്‍ ഏറ്റെടുത്തിട്ടുണ്ട്) ആപ്പിളിന് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാകും. ഈ നീക്കം ഇന്ത്യയിലെ ഐഫോണുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഭാവി വില്‍പ്പനയ്ക്ക് ഗുണം ചെയ്യും, അടുത്ത ദശകത്തില്‍ ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായകമാണ്.
2017ല്‍ ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ഐഫോണാണ് ഐഫോണ്‍ എസ്ഇ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ഏറ്റവും പുതിയ എല്ലാ ആപ്പിള്‍ മോഡലുകളും ഇവിടെ നിര്‍മ്മിക്കുകയും ആപ്പിളിന്റെ മൂന്ന് കരാര്‍ പങ്കാളികളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവ കയറ്റുമതി ചെയ്യുകയും ചെയ്തു.
2022 ല്‍ കയറ്റുമതി ചെയ്തത് ആറ് ദശലക്ഷം യൂണിറ്റുകളാണ്. 2023 ല്‍ ആപ്പിളിന്റെ ഇന്ത്യ കയറ്റുമതി ഒന്‍പത് ദശലക്ഷം യൂണിറ്റുകള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതു റിക്കാർഡ് ആയിരിക്കും.