image

15 Sep 2023 8:28 AM GMT

Technology

ഐഫോൺ 14 വിലക്കുറവിൽ ;10,000 രൂപ വരെ കിഴിവ്

MyFin Desk

ഐഫോൺ 14  വിലക്കുറവിൽ ;10,000 രൂപ വരെ കിഴിവ്
X

Summary

  • ഐ ഫോൺ 14 സീരീസ് 10,000 രൂപ വിലക്കിഴിവിൽ
  • എച്ച് ഡി എഫ് സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 8000 രൂപ കിഴിവ്
  • 128 ജിബി,256 ജി ബി , 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യം


ഐ ഫോൺ 15 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ, ആപ്പിൾ ഐഫോൺ 14 സീരിസുകളുടെ വില കുറച്ചു. കുപെർടിനോയിലെ ആപ്പിൾ പാർക്കിൽ നടന്ന വണ്ടർ ലസ്റ്റ് ഇവന്റി ലാണ് ടീം കുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനി നാല് പുതിയ ഐഫോണുകൾ അവതരിപ്പിച്ചത്. പതിവുപോലെ പഴയ സീരീസ് ഫോണുകൾക്ക് വില കുറച്ചതായി ആപ്പിൾ പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഐഫോൺ 14 സീരീസ് കമ്പനി പുറത്തിറക്കിയത്. ഐഫോൺ 14 പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ വില 79,900 ആയിരുന്നു. ഐഫോൺ 14 പ്ലസ് 89,900 രൂപക്ക് ആണ് പ്രാരംഭ വില്പന നടത്തിയത്.

പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിനെ തുടർന്ന് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫോണുകളുടെ വില ഇപ്പോൾ ഗണ്യമായി കുറച്ചിട്ടുണ്ട്. ഐഫോൺ 14 ഇപ്പോൾ 128 ജി ബി വാരിയന്റിന് 69900 രൂപക്കും 256 ജിബി വേരിയന്റ് ഇപ്പോൾ 79900 രൂപക്കും ലഭിക്കും. ഐ ഫോൺ 14 മോഡലിന്റെ 512 ജി ബി വേരിയന്റിന് 1,09,990 രൂപ ആണ് ഇന്ത്യയിലെ ഇപ്പോഴത്തെ വില.

കൂടാതെ , എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്‌ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 8000 വരെ തൽക്ഷണ ക്യാഷ് ബാക്കിന് അർഹതയുണ്ട്.

ഐഫോൺ 14 മോഡലിന് കരുത്ത് പകരുന്നത് എ15 ബയോണിക് ചിപ്സെറ്റ് ആണ്. ഐഫോൺ 14 സീരീസ് 6.1 ഇഞ്ചുള്ള ഡിസ്പ്ലേയുള്ള ഐഫോണിന് സെറാമിക് ഷീൽഡ് സംരക്ഷണം നല്കുന്നു. ഡ്യുവൽ ക്യാമറ യൂണിറ്റ് ആണ് ഐഫോൺ 14 സീരിസിൽ പ്രവർത്തിക്കുന്നത്. 12 മെഗാ പിക്സൽ പ്രൈമറി സെൻസറും 12 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും ഈ ഫോണിന്റെ പ്രത്യേകത ആണ്.

ആപ്പിൾ ഐ ഫോൺ 14 പ്ലസ് മോഡലിന് 6.7 ഇഞ്ച് സൂപ്പർ റേറ്റിന എക്സ് ഡി ആർ ഒ എൽ ഇ ഡി ഡിസ്‌പ്ലെയും ഉണ്ട്. 128 ജിബി,256 ജി ബി 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനിൽ ആണ് ഐഫോൺ 14 സീരീസ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത്.