image

5 Oct 2023 4:56 PM

Technology

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ : 20 ,000 രൂപ വരെ കിഴിവിൽ ഐഫോൺ 14

MyFin Desk

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ : 20 ,000 രൂപ വരെ കിഴിവിൽ  ഐഫോൺ 14
X

Summary

  • 60 ,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 14 ലഭ്യമാവും.
  • ഐഫോൺ 14 പുറത്തിറക്കിയത് 79,990 എന്ന പ്രാരംഭവിലയിൽ


ഫ്ളിപ് കാർട്ട് ബിഗ് ബില്യൺ വില്പനയിൽ ഐഫോൺ 14 വാങ്ങുമ്പോൾ കിഴിവ് പ്രഖ്യാപിച്ചു. വില കൃത്യമായി പ്രവചിച്ചിട്ടില്ലെങ്കിലും 60 ,000 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 14 ലഭ്യമാവും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 79,990 എന്നാ പ്രാരംഭ വിലയിലാണ് ഐഫോൺ 14 പുറത്തിറക്കിയത്. എന്നാൽ കമ്പനിയുടെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതിനു ശേഷം ഐഫോൺ 14 മോഡലിന്റെ വില 10,000 രൂപ കുറച്ചിരുന്നു. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 69,990 രൂപക്കും ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ 64 ,999 രൂപക്കും ഐഫോൺ 14 ലഭ്യമാണ്.

ഐഫോൺ 14 മൊബൈൽ ഫോൺ 128 ജി ബി,256 ജിബി,512 ജി ബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്.. ആപ്പിൾ എ 15 ബയോണിക് ചിപ്സെറ്റ് ആണ് ഐ ഫോൺ 14 ഫോണിൽ പ്രവർത്തിക്കുന്നത്. ഡ്യുവൽ ക്യാമറ യൂണിറ്റ് ആണ് ഫോണിൽ ലഭിക്കുക. 12 മെഗാ പിക്സൽ പ്രൈമറി സെൻസറും 12 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും ഉള്ള ക്യാമറ അനുഭവം നൽകുന്നു.

കൂടാതെ ബിഗ് ബില്യൺ ഡേയ്‌സ് വില്പനക്കിടെ ഐഫോൺ 12 സീരിസിന്റെ വില 38,999 രൂപയ്ക്ക് ലഭിക്കും. ബാങ്ക് ഓഫർ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് 3000 രൂപ വരെ വില കുറയും. കൂടാതെ എക്സ്ചേഞ്ച് ഓഫർ കൂടെ ഉപയോഗപ്പെടുത്തിയാൽ 32,999 രൂപയ്ക്ക് ഐഫോൺ 12 സ്വന്തമാക്കാൻ സാധിക്കും