image

15 July 2023 11:03 AM GMT

Technology

മനസ് വായിക്കാൻ ഐഫോൺ 15

MyFin Desk

മനസ് വായിക്കാൻ ഐഫോൺ 15
X

Summary

  • എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ വിശകലനം ചെയ്യും
  • സംഭാഷണവും വാക്കുകളും വിശകലനം ചെയ്ത് ഉപയോക്താവിന്റെ മാനസികാവസ്ഥ നിരീക്ഷിക്കും
  • സകാര്യതയെ ക്കുറിച്ചുള്ള ആശങ്ക ഉണ്ടാവാം


ഐ ഫോൺ പ്രേമികൾക്കായി ആപ്പിൾ അദ്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്‌ ഐഫോൺ സീരിസുകൾ. ഐ ഫോൺ 15 തികച്ചും വിപ്ലവകരമായ സാങ്കേതിക ഉപകരണമായി മാറുമെന്നു പറയപ്പെടുന്നു. ഇനി ഐ ഫോൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തും.

ഐ ഫോൺ 15 സീരിസിലെ ഹെൽത്ത്‌ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹൃദയ മിടിപ്പ് ശ്വസന രീതികൾ, മാനസികാവസ്ഥ, ആക്ടിവിടികൾ, ഉറക്കത്തിന്റെ രീതികൾ തുടങ്ങി ഒരാളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഹെൽത്ത്‌ ആപ്പിൽ വിപ്ലവം സൃഷ്ടിക്കാൻ എ ഐ ക്കു കഴിയും.

ഐ ഫോൺ ഹെൽത്ത്‌ ആപ്പിലൂടെ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യസംബന്ധമായ വിവരങ്ങളുടെ വിശകലനം ചെയ്യും. ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസൃതമായി പ്രത്യേകം രൂപ കല്പന ചെയ്ത വ്യായാമങ്ങളും ഡയറ്റ് പ്ലാനുകളും ഉണ്ടാക്കിക്കൊണ്ട് ഉപയോക്താക്കളെ വ്യക്തിഗത സഹായം നൽകുവാൻ ഐ ഫോണിന് കഴിയും.

കൂടാതെ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരോഗ്യ ഫിറ്റ്നസ് പ്ലാനുകൾക്ക് അപ്പുറത്തേക്ക് ഇതിനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു

മനസ് വായിക്കും ഐഫോണുകൾ

നമ്മുടെ സംഭാഷണവും വാക്കുകളും വിശകലനം ചെയ്ത് ഉപയോക്താവിന്റെ മാനസികാവസ്ഥ നിരീക്ഷിക്കും. ഇതിനായി എ ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ആപ്പിൾ പദ്ധതിയിടുന്നു. എന്നാൽ ഇത് സ്വകാര്യതയെ ക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ഉപയോക്താവ് സംസാരിക്കുന്ന വാക്കുകൾ എ ഐ വിശകലനം ചെയ്യന്നു. തുടർന്ന് ഉപയോക്താക്കളുടെ സന്തോഷം, സങ്കടം, സമ്മർദ്ദം തുടങ്ങിയ എല്ലാം വികാരങ്ങളും തിരിച്ചറിയാൻ ഐ ഫോണിന് കഴിയും.

ഐ ഫോൺ 15 റിലീസിനു ഇനിയും മാസങ്ങൾ ബാക്കി ഉണ്ട്. എങ്കിലും എഐ സംയോജിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം ഒരു വലിയ ചുവടുവെപ്പാണ്. ഗൂഗിൾ പിക്സൽ പോലുള്ള എതിരാളികൾ ഇതിനകം തന്നെ ഈ മേഖലയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്