image

22 Aug 2023 1:26 PM GMT

Technology

ഗാലക്സി Z ഫ്ളിപ് 5,ഗാലക്സി Z ഫോൾഡ് ഓഫറുകളുമായി സാംസങ്

MyFin Desk

samsung with galaxy z flip 5 | galaxy z fold | samsung galaxy new model 2023
X

Summary

  • ഗാലക്സി ഫ്ളിപ് 5 ആകർഷകമായ മോഡൽ 85,999 രൂപക്ക് ലഭിക്കും
  • എച്ഡിഎഫ്സി ക്രെഡിറ്റ്‌ കാർഡുകളിലൂടെ ബോൺസും ലഭിക്കും


സാംസങ് അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോൺ മോഡലുകൾ ഗാലക്സി Z ഫ്ളിപ് 5, ഗാലക്സി Z ഫോൾഡ് ഫോണുകൾക്കായി ആകർഷക ഓഫറുകൾ അവതരിപ്പിച്ചു.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ 99,999 രൂപ വിലയുള്ള ഗാലക്സി ഫ്ളിപ് 5 മോഡൽ 85,999 രൂപക്ക് ലഭിക്കും. അതെ സമയം, ഗാലക്സി Z ഫോൾഡ് 5 പരിമിതമായ സമയത്തേക്ക് സൌജന്യവിലയായ 1,38,999 രൂപക്ക് ലഭ്യമാണ്.ഈ മോഡലിന്റെ യഥാർത്ഥ വില 1,54,999 രൂപ ആണ്

ഗാലക്സി Z ഫ്ളിപ് 5 ഉപഭോക്താക്കൾക് ബാങ്ക് ക്യാഷ് ബാക്കും അപ്ഗ്രേഡ് ബോണ്‌സും അടക്കം 14,000 രൂപയുടെ കുറവ് ലഭിക്കും. കൂടാതെ എച്ഡിഎഫ്സി ക്രെഡിറ്റ്‌ കാർഡുകളിലൂടെ 9 മാസത്തെ പലിശരഹിത ഇ എം ഐ ഓപ്ഷനും ലഭ്യമാണ്.

സാംസങ് ഗാലക്സി Z ഫോൾ ഡ് 5 മോഡലിൽ താത്പര്യമുള്ളവർക്ക് ബാങ്ക് കാഷ് ബാക്കിൽ നിന്നും 16000 രൂപ വരെ അപ്ഗ്രേഡ് ബോണസിന്റെ പ്രയോജനം ലഭിക്കും. ഗാലക്സി ഫ്ളിപ് 5 പോലെ തന്നെ 9 മാസത്തെ പലിശ രഹിത ഇ എം ഐ വഴിയും ഫോൺ സ്വന്തമാക്കാൻ എച്ഡിഎഫ് സി ക്രെഡിറ്റ്‌ കാർഡ് അവസരം നൽകും.

നിലവിലെ സ്മാർട്ട്ഫോണുകൾ സാംസങ് ഗാലക്സി Z ഫ്ളിപ് 5 അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 9000 രൂപയുടെ ബോണസ് ലഭിക്കും. അപ്ഗ്രേഡും പലിശ രഹിത ഇ എംഐ യും തെരെഞ്ഞടുക്കുമ്പോൾ 7000 രൂപ ബോണസ് ലഭ്യമാണ്.

ഗാലക്സി z ഫോൾഡ് 5 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക് മുൻ‌കൂർ പേയ്‌മെന്റ് തെരെഞ്ഞെടുത്താൽ 11,000 രൂപ ബോണസ് ലഭിക്കും. അപ്ഗ്രേഡും പലിശ രഹിത ഇഎംഐ ഒരുമിച്ച് തെരെഞ്ഞെടുക്കുന്നവർക്ക് 24 മാസത്തെ പലിശ രഹിത ഇഎംഐ ഓപ്ഷനൊപ്പം 9000 രൂപയുടെ അപ്ഗ്രേഡ് ബോണസും ലഭ്യമാണ്.

എല്ലാം ഓഫറുകളും ഗാലക്സിZ ഫ്ളിപ് 5 മോഡലിന്റെ 512 ജി ബി വകഭേദങ്ങള്‍ക്കും ഗാലക്സി Z ഫോൾഡ് 5 മോഡലിന്റെ 512 ജി ബി, 1 ടി ബി പതിപ്പുകൾക്കും ബാധകമാണ്..