12 May 2023 11:17 AM GMT
Summary
- ഇതൊരു എന്‍ട്രി ലെവല്‍ കാമറയാണ്
- വ്‌ളോഗിംഗിലെ തുടക്കക്കാര്‍ക്കും ഈ കാമറ ഉപയോഗിച്ച് മികച്ച വീഡിയോ നിര്‍മിക്കാനാകും
- വെറും 211 ഗ്രാം മാത്രം ഭാരമുള്ള കാമറ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പോലും കൊണ്ടു നടക്കാന്‍ സാധിക്കുന്നതാണ്
വ്‌ളോഗിംഗിനു മാത്രമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ക്യാമറ കാനന്‍ പുറത്തിറക്കി. വെറും 211 ഗ്രാം മാത്രം ഭാരമുള്ള കാമറ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പോലും കൊണ്ടു നടക്കാന്‍ സാധിക്കുന്നതാണ്. 39,995 രൂപയാണ് വില. അടുത്ത മാസം മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.
പവര്‍ഷോട്ട് വി10 (PowerShot V10) എന്നു പേരുള്ള കാമറയ്ക്ക് ഹൈ ക്വാളിറ്റി മൈക്രോഫോണ്‍, 2.0 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ എന്നിവയാണുള്ളത്.
ട്രാവല്‍ വ്‌ളോഗിംഗ് മുതല്‍ ലൈവ് സ്ട്രീമിംഗ് വരെഈ കാമറയില്‍ ചിത്രീകരിക്കാന്‍ സാധിക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.
ഇതൊരു എന്‍ട്രി ലെവല്‍ കാമറയാണ്.വ്‌ളോഗിംഗിലെ തുടക്കക്കാര്‍ക്കും ഈ കാമറ ഉപയോഗിച്ച് മികച്ച വീഡിയോ നിര്‍മിക്കാനാകും.
സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ വരെ 4K UHD വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഈ കാമറയ്ക്ക് സാധിക്കും.
കാനന്‍ കാമറ കണക്റ്റ് ആപ്പിലൂടെ ഈ കാമറയില്‍ നിന്നും വീഡിയോ സ്മാര്‍ട്ട്‌ഫോണിലേക്കോ ടാബ് ലെറ്റിലേക്കോ അതുമല്ലെങ്കില്‍ ലാപ്‌ടോപ്പിലേക്കോ വൈ-ഫൈ സംവിധാനം വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഈ കാമറ വെബ് ക്യാമായും ഉപയോഗിക്കാനാവും.