30 Oct 2024 12:42 PM GMT
Summary
- നവംബര്‍ 8 മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാകും.
- ഏറ്റവും പുതിയ M4, M4 പ്രോ ചിപ്പുകള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ മാക് മിനി
ഇരട്ടി പ്രകടനവും മികച്ച കണക്റ്റിവിറ്റിയും നല്‍കുന്ന പുതിയ മാക് മിനി ഇന്ത്യയില്‍ അവതരിപ്പിച്ച് ആപ്പിള്‍. 59,990 രൂപയാണ് പ്രാരംഭ വില. പ്രീ-ഓര്‍ഡറുകള്‍ നിലവില്‍ ലഭ്യമാണ്. നവംബര്‍ 8 മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാകും.
ആപ്പിളിന്റെ ഏറ്റവും പുതിയ M4, M4 പ്രോ ചിപ്പുകള്‍ ഉള്‍കൊള്ളുന്നു എന്നതാണ് പ്രത്യേകത.
ഉയര്‍ന്ന പെര്‍ഫോമന്‍സ്, ഒതുക്കമുള്ള ഡിസൈന്‍, എന്നിവയാണ് മറ്റ് സവിശേഷതകള്‍. പുതിയ ചിപ്പുകള്‍ ഉള്‍കൊള്ളുന്നു എന്നത് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ദൈനംദിന ഉപയോക്താക്കള്‍ക്കും ഒരേ പോലെ ഉപകാരപ്രദമാണ്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ മറ്റൊരു സവിശേഷതയാണ്.
M4 ഉള്ള മാക് മിനിയുടെ വില 59,900 രൂപയാണ്. M4 Pro മോഡലിന് 1,49,900 ആണ് വില. വിദ്യാഭ്യാസ ഡിസ്‌കൗണ്ടുകള്‍ അടങ്ങുന്ന വിലകള്‍ യഥാക്രമം 49,900 , 1,39,900 എന്നിങ്ങനെ കുറയ്ക്കും. പ്രീ-ഓര്‍ഡറുകള്‍ നിലവില്‍ ലഭ്യമാണ്.നവംബര്‍ 8 മുതല്‍ സ്റ്റോറുകളില്‍ മാക് മിനി ലഭ്യമാകും. ആപ്പിളിന്റെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ കമ്പ്യൂട്ടറാണ് പുതിയ മാക് മിനി. 50% റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചത്.