image

31 Oct 2023 11:29 AM GMT

Technology

എം3 ചിപ്പ് ആപ്പിള്‍ മാക്ബുക്ക് പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്

MyFin Desk

എം3 ചിപ്പ് ആപ്പിള്‍ മാക്ബുക്ക് പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്
X

Summary

  • ആപ്പിള്‍ സ്റ്റോറിലും ആപ്പിള്‍ അംഗീകൃത റീസെല്ലര്‍മാരില്‍ നിന്നും കിട്ടുന്നതാണ്.


ആപ്പിളിന്റെ പുതിയ മാക്ക്ബുക്ക് പ്രോ ലാപ്പടോപ്പുകളും എം3 ചിപ്പ്‌സെറ്റുകളുള്ള ഐമാക്കും നവംബര്‍ ഏഴ് മുതല്‍ ഇന്ത്യന്‍ വിപണിയില്‍. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളില്‍ ഉത്പന്നം ലഭ്യമാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കേസ്, ഗെയിമിംഗ്, എന്റര്‍ടൈന്‍മെന്റ് പ്രൊഫഷണലുകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജ് പ്രോസസ്സിംഗ് ആവശ്യമുള്ള മറ്റ് സെഗ്മെന്റുകള്‍ എന്നിവയില്‍ അധിഷ്ഠിത നെക്സ്റ്റ് ജെനറേഷന്‍ ജിപിയു ആര്‍ക്കിടെക്ചറും വേഗതയേറിയ സിപിയുമുള്ള മൂന്ന് എം3 ചിപ്സെറ്റ് മോഡലുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

14 ഇഞ്ച്, 16 ഇഞ്ച് ഡിസ്പ്ലേകളുള്ള മാക്ബുക്ക് പ്രോ ലാപ്ടോപ്പുകളുടെ രണ്ട് വകഭേദങ്ങള്‍ക്ക് യഥാക്രമം 1.69 ലക്ഷം രൂപയും 2.49 ലക്ഷം രൂപയുമാണ് വില വരുന്നത്.

8 കോര്‍ ജിപിയു ഉള്ള പുതിയ ഐമാക്ക് ഓള്‍-ഇന്‍-വണ്‍ ഡെസ്‌ക്ടോപ്പുകള്‍ നവംബര്‍ ഏഴ് മുതല്‍ ഇന്ത്യയില്‍ 1.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും. 10-കോര്‍ ജിപിയു ഉള്ള ഐമാക്ക് 1.44 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് ഇന്നലെ മുതല്‍ ആപ്പിള്‍ ഇന്ത്യ സ്റ്റോറിലും ആപ്പിള്‍ സ്റ്റോര്‍ ആപ്പിലും പുതിയ മാക്ബുക്ക് പ്രോ ഓര്‍ഡര്‍ ചെയ്യാന്‍ പറ്റുന്നതാണ്.

അമേരിക്ക ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ആപ്പിള്‍ സ്റ്റോറിലും ആപ്പിള്‍ അംഗീകൃത റീസെല്ലര്‍മാരില്‍ നിന്നും കിട്ടുന്നതാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ വികസനം ഉപയോഗപ്പെടുത്തി വലിയ അളവിലുള്ള കമ്പ്യൂട്ടേഷണല്‍ ആവശ്യകതകള്‍ കൈകാര്യം ചെയ്യുന്നതിനായി സിപിയു (സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ്) അധിഷ്ഠിത പ്രോസസറുകളേക്കാള്‍ ജിപിയു (ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ്) സജ്ജമാക്കിയിട്ടുണ്ട്.

എം3 ചിപ്സെറ്റുകള്‍ മൂന്ന് നാനോമീറ്റര്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത്, ട്രാന്‍സിസ്റ്ററുകള്‍ അല്ലെങ്കില്‍ ചിപ്സെറ്റിലെ ഏറ്റവും ചെറിയ ഡാറ്റാ പ്രോസസ്സിംഗ് യൂണിറ്റ് വളരെ ചെറുതാണ്, അവയില്‍ രണ്ട് മില്യണ്‍ മനുഷ്യരോമത്തിന്റെ ഭാഗങ്ങളില്‍ ഉള്‍ച്ചേര്‍ക്കാനാകും.