21 Oct 2024 7:18 AM GMT
Summary
- 6.6 ഇഞ്ച് ഡിസ്പ്ലേയായിരുക്കും ഈ മോഡലിന് ഉണ്ടാകുക
- സ്ലിം വേരിയന്റിന് 24 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ സെന്‍സര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
അടുത്തവര്‍ഷം ആപ്പിള്‍ അതിന്റെ ഐഫോണ്‍ ലൈനപ്പില്‍ കാര്യമായ പരിഷ്‌കരണം ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഐഫോണ്‍ 17 സ്ലിം വേരിയന്റ് കമ്പനി അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.
പുതിയ ഐപാഡ് പ്രോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആകര്‍ഷകമായ ഡിസൈനാകും അവതരിപ്പിക്കുക. അനലിസ്റ്റ് ജെഫ് പുവിനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിള്‍ ഐഫോണ്‍ സ്ലിമ്മിനൊപ്പം ഫോം ഫാക്ടറിന് മുന്‍ഗണന നല്‍കും.
കനം കുറഞ്ഞ ഡിസൈന്‍ നേടുന്നതിന് ഉപകരണത്തിന്റെ ക്യാമറാ ശേഷിയിലും ഡിസ്‌പ്ലേ വലുപ്പത്തിലും ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ, 2025 ഐഫോണ്‍ സീരീസിലെ 'പ്ലസ്' മോഡലിന് പകരമായി സ്ലിം വേരിയന്റ് സ്റ്റാന്‍ഡേര്‍ഡ്, പ്രോ മോഡലുകള്‍ക്കിടയില്‍ സ്ഥാപിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അനലിസ്റ്റ് പറയുന്നതനുസരിച്ച്, ഐഫോണ്‍ 17 സ്ലിമില്‍ ഒരൊറ്റ 48 എംപി പിന്‍ ക്യാമറ സെന്‍സര്‍ മാത്രമേ അവതരിപ്പിക്കൂ. പകരം വയ്ക്കുമെന്ന് പറയപ്പെടുന്ന പ്ലസ് മോഡലില്‍ കാണപ്പെടുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ സെന്‍സര്‍ ഒഴിവാക്കും.
ഐഫോണ്‍ 16 പ്ലസിനേക്കാള്‍ ചെറുതായ 6.6 ഇഞ്ച് ഡിസ്പ്ലേയായിരുക്കും ഈ മോഡലിന് ഉണ്ടാകുക. എന്നിരുന്നാലും, ആപ്പിളിന് സ്ലിം വേരിയന്റിനെ 24 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ സെന്‍സര്‍ ഉപയോഗിച്ച് സജ്ജമാക്കാന്‍ കഴിയും.
പ്രകടനത്തിന്റെ കാര്യത്തില്‍, പുതുയ മോഡല്‍ ഒരു പുതിയ എ19 ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകളെ പിന്തുണയ്ക്കുന്നതിന് കുറഞ്ഞത് 8 ജിബി റാം ഉള്‍പ്പെടുത്തും. ഐഫോണ്‍ 17 സീരീസിന്റെ പ്രോ മോഡലുകള്‍ 12 ജിബി റാമിനൊപ്പം എ19 പ്രോ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.