15 March 2022 3:31 AM GMT
Summary
വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ ഉടനെ അവതരിപ്പിച്ചേക്കും. പുറത്തിറങ്ങുന്നതിന് മുന്‍പേ ഫോണ്‍ ഫീച്ചേഴ്സിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍പുറത്തുവന്നു. കളര്‍, റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ വിവരങ്ങളാണ് പുറത്തുവന്നത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് 2022-ല്‍ പുറത്തിറക്കുന്ന ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജനറേഷൻ 1 SoC, 120Hz അമോലെഡ് ഡിസ്‌പ്ലേ, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ചൈനയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച ശേഷം, മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 10 പ്രോ മോഡലില്‍ 8 […]
വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ ഉടനെ അവതരിപ്പിച്ചേക്കും. പുറത്തിറങ്ങുന്നതിന് മുന്‍പേ ഫോണ്‍ ഫീച്ചേഴ്സിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍പുറത്തുവന്നു. കളര്‍, റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ വിവരങ്ങളാണ് പുറത്തുവന്നത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് 2022-ല്‍ പുറത്തിറക്കുന്ന ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജനറേഷൻ 1 SoC, 120Hz അമോലെഡ് ഡിസ്‌പ്ലേ, 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ചൈനയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച ശേഷം, മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വണ്‍പ്ലസ് 10 പ്രോ മോഡലില്‍ 8 ജിബി റാം + 128 ജിബിയും ഒപ്പം 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭിക്കും. 8 ജിബി + 256 ജിബി വേരിയന്റില്‍ സ്മാര്‍ട്ട്ഫോണ്‍ ചൈനീസ് വിപണിയില്‍ ലഭ്യമാണ്. എമറാള്‍ഡ് ഫോറസ്റ്റ്, വോള്‍കാനിക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ ഇന്ത്യയില്‍ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന വണ്‍പ്ലസ് 10 പ്രോ-യ്ക്കൊപ്പം ബുള്ളറ്റ് വയര്‍ലെസ് Z2 നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളും പുറത്തിറക്കുമെന്ന് സൂചനയുണ്ട്. ഇയര്‍ഫോണുകള്‍ക്ക് ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 12.4എംഎം ഡൈനാമിക് ഡ്രൈവറും പൊടിയും വെള്ളവും ചെറുക്കുന്ന IP55 റേറ്റിംഗും ഉണ്ടായിരിക്കും. അതോടൊപ്പം 10 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിംങും 20 മണിക്കൂര്‍ പ്ലേബാക്കും നല്‍കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വണ്‍പ്ലസ് 10 പ്രോ ലോഞ്ചിങ് തിയതി മാര്‍ച്ച് 22 അല്ലെങ്കില്‍ മാര്‍ച്ച് 24 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വണ്‍പ്ലസ് ഇതുവരെ നടത്തിയിട്ടില്ല.