24 Feb 2022 5:39 AM GMT
Summary
മിഴിവുറ്റ വീഡിയോയുമായി സോണി ആല്‍ഫ 7 IV ഫുള്‍ ഫ്രെയിം ഹൈബ്രിഡ് ക്യാമറ ഫോട്ടോഗ്രഫിക്കും വീഡിയോ ഷൂട്ടിങ്ങിനുമായി മികവുറ്റ ക്യാമറയുമായി സോണി ആല്‍ഫ 7 IV. ഇതിനുവേണ്ടി രണ്ട് പുതിയ അഡീഷന്‍സാണ് കമ്പനി പ്രഖ്യാപിച്ചത്. പുതുതായി വികസിപ്പിച്ചിരിക്കുന്ന ഇന്റര്‍ചേയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറയോടൊപ്പം 7 IV (model ILCE-7M4) 33-മെഗാപിക്സല്‍ ഫുള്‍-ഫ്രെയിം ഇമേജ് സെന്‍സറും ഫ്‌ലാഷുമാണ് (HVL-F60RM2) പുതുതായി കൂട്ടച്ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പുറത്തിറക്കിയ 'ബേസിക്' മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. സോണിയുടെ കോര്‍ എ7 ഫുള്‍ ഫ്രെയിം മിറര്‍ലെസ് […]
മിഴിവുറ്റ വീഡിയോയുമായി സോണി ആല്‍ഫ 7 IV ഫുള്‍ ഫ്രെയിം ഹൈബ്രിഡ് ക്യാമറ
ഫോട്ടോഗ്രഫിക്കും വീഡിയോ ഷൂട്ടിങ്ങിനുമായി മികവുറ്റ ക്യാമറയുമായി സോണി ആല്‍ഫ 7 IV. ഇതിനുവേണ്ടി രണ്ട് പുതിയ അഡീഷന്‍സാണ് കമ്പനി പ്രഖ്യാപിച്ചത്. പുതുതായി വികസിപ്പിച്ചിരിക്കുന്ന ഇന്റര്‍ചേയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറയോടൊപ്പം 7 IV (model ILCE-7M4) 33-മെഗാപിക്സല്‍ ഫുള്‍-ഫ്രെയിം ഇമേജ് സെന്‍സറും ഫ്‌ലാഷുമാണ് (HVL-F60RM2) പുതുതായി കൂട്ടച്ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പുറത്തിറക്കിയ 'ബേസിക്' മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.
സോണിയുടെ കോര്‍ എ7 ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് വിപണിയിലുള്ളത്. എന്നാല്‍ ഈ മോഡലിന്റെ നാലാം തലമുറയാണ് പുതിയ സോണി എ7 IV. നിലവില്‍ കമ്പനിയുടെ എല്ലാ പരിധികളും മറികടന്ന് മികച്ചത് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പാണിത്. ഫോട്ടോഗ്രഫിയേയും വീഡിയോ ഷൂട്ടിങ്ങും ഒരുപോലെ മികവുറ്റതാക്കാന്‍ ഇതിന് സാധിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഹൈക്വാളിറ്റി ദൃശ്യാനുഭവം ലഭിക്കും.
ഫുള്‍-ഫ്രെയിം ക്യാമറയുടെ ബേസിക് (Alpha 7 III) മോഡലിനെ മറ്റൊരു തലത്തിലെത്തിക്കാന്‍ ആല്‍ഫ 7 IV-ന് കഴിയും. അതോടൊപ്പം തന്നെ അത്യുഗ്രന്‍ പിക്ചര്‍ ക്വാളിറ്റിയും പെര്‍ഫോമന്‍സും നല്‍കുന്നു. സോണിയുടെ ഏറ്റവും നൂതനമായ നിരവധി ഇമേജിങ് ടെക്നോളജികളും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ BIONZ XR പ്രോസസ്സിംഗ് എഞ്ചിന്‍, AF (ഓട്ടോഫോക്കസ്) എന്നീ പ്രധാനപ്പെട്ട ഫീച്ചറുകളും ഉള്‍പ്പെടുന്നു.
പുതിയ ആല്‍ഫ 7 IV, HVL-F60RM2 ഫ്‌ലാഷ് ക്യാമറകള്‍ എല്ലാ സോണി സെന്ററുകളിലും ലഭ്യമാണ്. അതുപോലെ ആല്‍ഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകള്‍, www.ShopatSC.com പോര്‍ട്ടല്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ടി-ല്‍ നിന്നും ലഭ്യമാക്കാം. ആല്‍ഫ 7 IV മോഡന്റെ ബോഡിക്ക് മാത്രം 2,42,490/- രൂപയാണ് വില. ആല്‍ഫ 7 IV ബോഡിക്കൊപ്പം 28-70 എംഎം സൂം ലെന്‍സിനും ഉള്‍പ്പെടുന്നതിന് 2,62,490/- രൂപയാണ്.