image

6 Feb 2022 5:20 AM GMT

Technology

നോക്കിയ Q3 വില്‍പ്പനയില്‍ 15% ഇടിവ്

Agencies

നോക്കിയ Q3 വില്‍പ്പനയില്‍ 15% ഇടിവ്
X

Summary

നോക്കിയയുടെ ഡിസംബര്‍ 31-ന്‌ അവസാനിച്ച പാദത്തിലെ ഇന്ത്യയിലെ വില്‍പ്പന 15 ശതമാനം കുറഞ്ഞ് 250 ദശ ലക്ഷം യൂറോയിലെത്തി (ഏകദേശം 2113 കോടി രൂപ). കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അറ്റവില്‍പ്പന 294 ദശലക്ഷം യൂറോയായിരുന്നു. എന്നാൽ, കമ്പനിയുടെ 2020 ലെ ഇന്ത്യയിലെ മൊത്ത വരുമാനം 954 ദശലക്ഷം യൂറോയായിരുന്നത് 2021 ൽ 9 ശതമാനം വര്‍ധിച്ച് 1,039 ദശലക്ഷം യൂറോയായി. വിതരണ ശൃംഖലയുടെ പരിമിതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കായുള്ള ഉപകരണങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ കുറവും നോക്കിയയുടെ ആഗോള ബിസിനസിനെ, […]


നോക്കിയയുടെ ഡിസംബര്‍ 31-ന്‌ അവസാനിച്ച പാദത്തിലെ ഇന്ത്യയിലെ വില്‍പ്പന 15 ശതമാനം കുറഞ്ഞ് 250 ദശ ലക്ഷം യൂറോയിലെത്തി (ഏകദേശം 2113 കോടി രൂപ). കഴിഞ്ഞ വര്‍ഷം കമ്പനിയുടെ അറ്റവില്‍പ്പന 294 ദശലക്ഷം യൂറോയായിരുന്നു.

എന്നാൽ, കമ്പനിയുടെ 2020 ലെ ഇന്ത്യയിലെ മൊത്ത വരുമാനം 954 ദശലക്ഷം യൂറോയായിരുന്നത് 2021 ൽ 9 ശതമാനം വര്‍ധിച്ച് 1,039 ദശലക്ഷം യൂറോയായി.

വിതരണ ശൃംഖലയുടെ പരിമിതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കായുള്ള ഉപകരണങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ കുറവും നോക്കിയയുടെ ആഗോള ബിസിനസിനെ, പ്രത്യേകിച്ച്് ഏഷ്യയിലെ ബിസിനസിനെ, പ്രതികൂലമായി ബാധിച്ചു.

ആഗോള തലത്തിൽ ഡിസംബറിൽ അവസാനിച്ച പാദത്തിലെ നോക്കിയയുടെ ലാഭം 2020-ലെ 784 ദശലക്ഷം യൂറോയില്‍ നിന്നും 7 ശതമാനം കുറഞ്ഞ് 731 ദശലക്ഷം യൂറോ ആയി മാറി.

2020 ലെ 6.55 ബില്യൺ യൂറോയെ അപേക്ഷിച്ച് 2021 ഡിസംബര്‍ പാദത്തിലെ നോക്കിയയുടെ ആഗോള വരുമാനം 2 ശതമാനം കുറഞ്ഞ് 6.41 ബില്യണ്‍ യൂറോയായി.

2021 ൽ ഡിസംബറിൽ അവസാനിച്ച 12 മാസത്തേക്ക് മൊത്തമായി നോക്കിയയുടെ ലാഭം 47 ശതമാനം വർധിച്ചു 2020-ലെ 1.43 ബില്യണിൽ നിന്നും 2.1 ബില്യണ്‍ യൂറോയായി ഉയരുകയും ചെയ്തു.

നോക്കിയയുടെ വാര്‍ഷിക വരുമാനം 2020 ല്‍ 21.85 ബില്യണായിരുന്നു. ഇത് 2021 ആയപ്പോഴേക്കും 2 ശതമാനം വര്‍ധിച്ച് 22.2 ശതമാനമായി.

Tags: