image

5 Feb 2022 5:02 AM GMT

Technology

മൊബൈല്‍ നിര്‍മ്മാണത്തില്‍ ടെലികോം വകുപ്പ് ഇടപെടില്ല

MyFin Bureau

മൊബൈല്‍ നിര്‍മ്മാണത്തില്‍ ടെലികോം വകുപ്പ് ഇടപെടില്ല
X

Summary

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടെലികോം വകുപ്പ് ഇടപെടില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐടി മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഈ മേഖലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തിലൊരു തീരുമാനം അറിയിച്ചത്. നിലവില്‍, മൊബൈല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ്. കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വന്‍കിട കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനിക്കുള്ളില്‍ പാര്‍പ്പിട സൗകര്യങ്ങളൊരുക്കുവാന്‍ […]


മൊബൈല്‍ ഫോണ്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടെലികോം വകുപ്പ് ഇടപെടില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐടി മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഈ മേഖലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തിലൊരു തീരുമാനം അറിയിച്ചത്.

നിലവില്‍, മൊബൈല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ്.

കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വന്‍കിട കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനിക്കുള്ളില്‍ പാര്‍പ്പിട സൗകര്യങ്ങളൊരുക്കുവാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളുടെ ആവശ്യതകള്‍ നിറവേറ്റുന്നതിന് മികച്ച രീതിയിലുള്ള നയങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.