11 May 2024 9:46 AM GMT
Summary
- ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ ഷവോമി, വിവോ, ഒപ്പോ, റിയല്‍മി, ട്രാന്‍ഷന്‍, മോട്ടറോള എന്നിവയുടെ ക്യുമുലേറ്റീവ് മാര്‍ക്കറ്റ് ഷെയര്‍ മാര്‍ച്ച് പാദത്തില്‍ 75% ആയി ഉയര്‍ന്നു
- ചെറുകിട ബ്രാന്‍ഡുകളായ മോട്ടറോള, ട്രാന്‍സ്ഷന്‍ എന്നിവയും വിപണിയില്‍ തങ്ങളുടെ ആധിപത്യം വിപുലീകരിച്ചിട്ടുണ്ട്
- ഐഫോണുകളും സാംസങ് ഉപകരണങ്ങളും ഇഷ്ടപ്പെടുന്നതിനാല്‍ പ്രീമിയംവല്‍ക്കരണം ശക്തമാകുന്നതിനിടയില്‍ ചൈനയുടെ ക്യുമുലേറ്റീവ് വരുമാന വിഹിതം കുറഞ്ഞു വരികയാണ്
2020 ലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയില്‍ നിന്ന് വീണതിന് ശേഷം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വോളിയം വീണ്ടും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍.
എന്നാല്‍ മുന്‍നിരയിലുള്ള ഉപഭോക്താക്കള്‍ ഐഫോണുകളും സാംസങ് ഉപകരണങ്ങളും ഇഷ്ടപ്പെടുന്നതിനാല്‍ പ്രീമിയംവല്‍ക്കരണം ശക്തമാകുന്നതിനിടയില്‍ ചൈനയുടെ ക്യുമുലേറ്റീവ് വരുമാന വിഹിതം കുറഞ്ഞു വരികയാണ്.
അതേസമയം, കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അനുസരിച്ച്, ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ ഷവോമി, വിവോ, ഒപ്പോ, റിയല്‍മി, ട്രാന്‍ഷന്‍, മോട്ടറോള എന്നിവയുടെ ക്യുമുലേറ്റീവ് മാര്‍ക്കറ്റ് ഷെയര്‍ മാര്‍ച്ച് പാദത്തില്‍ 75% ആയി ഉയര്‍ന്നു.
കുറഞ്ഞ ഡിമാന്‍ഡും ഇന്‍വെന്ററി തടസ്സങ്ങളും മൂലം ഇടിവ് നേരിട്ട ചൈനീസ് വിപണി, 2023-ല്‍ ഏതാനും പാദങ്ങള്‍ക്ക് ശേഷം ഷവോമി, വിവോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ കയറ്റുമതി തിരിച്ചുവരവിന്റെ പശ്ചാത്തലത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ചെറുകിട ബ്രാന്‍ഡുകളായ മോട്ടറോള, ട്രാന്‍സ്ഷന്‍ എന്നിവയും വിപണിയില്‍ തങ്ങളുടെ ആധിപത്യം വിപുലീകരിച്ചിട്ടുണ്ട്.