image

5 April 2025 9:51 AM

Technology

ട്രെയിന്‍ യാത്ര; നഷ്ടമാകുന്ന ഫോണുകള്‍ കണ്ടെത്താന്‍ സംവിധാനം

MyFin Desk

train travel, new system to find lost phones
X

Summary

  • ആര്‍പിഎഫുമായി സഹകരിച്ച് ടെലികോം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്
  • റെയില്‍ മദദ് ആപ്പിനെ സഞ്ചാര്‍ സാത്തി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചതാണ് സംവിധാനം


ട്രെയിന്‍ യാത്രയ്ക്കിടയില്‍ നഷ്ടമാകുന്ന സ്മാര്‍ട്ട്ഫോണുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ വീണ്ടെടുക്കുന്നതിനായി ആര്‍പിഎഫുമായി സഹകരിച്ചുകൊണ്ടാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

നഷ്ടപ്പെട്ട മൊബൈല്‍ ഉപകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന റെയില്‍വേയുടെ റെയില്‍ മദദ് ആപ്പിനെ ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാത്തി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചതാണ് സംവിധാനം. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നതിനുമായി റെയില്‍ മദദ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ നേരിട്ട് സഞ്ചാര്‍ സാത്തി പോര്‍ട്ടലിലേക്ക് എത്തും .

17 ആര്‍പിഎഫ് സോണുകളുടെയും ആര്‍പിഎഫിന്റെ 70 ലധികം ഡിവിഷനുകളുടെയും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചാര്‍ സാത്തി പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.. സഞ്ചാര്‍ സാത്തി പ്ലാറ്റ്‌ഫോം ആരംഭിച്ചതിനുശേഷം 30 ലക്ഷത്തിലധികം മൊബൈല്‍ ഉപകരണങ്ങള്‍ ബ്ലോക്ക് ചെയ്തു. 18 ലക്ഷം ഫോണുകള്‍ കണ്ടെത്തി, 3.87 ലക്ഷം ഫോണുകള്‍ വീണ്ടെടുത്തതായും കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.