20 Jun 2023 9:55 AM GMT
Summary
- സ്‌കേപിയ കാർഡിന് വാർഷിക നിരക്കുകൾ ഉൾപ്പെടെയുള്ള ചാർജുകൾ ഇല്ല
- റിവാർഡുകൾ ലഭിക്കുന്നു
- അന്താരാഷ്ട്ര ഇടപാടുകൾ നടത്തുന്നവർക്ക് ഗുണകരം
ഫിൻടെക് കമ്പനിയായ സ്കേപ്പിയ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ ഫെഡറല്‍ ബാങ്ക് ഉപയോക്താക്കൾക്കായി ഫെഡറല്‍ സ്‌കേപിയ കോബ്രാന്റഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. മറ്റുള്ള ക്രെഡിറ്റ് കാര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്‌കേപിയ കാര്‍ഡിന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.
ധാരാളം ഇളവുകൾ
സ്‌കേപിയ കാർഡ് ഉപയോക്താക്കൾക്കു 150 ലധികം രാജ്യങ്ങളിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു.ഒരു ദശലക്ഷത്തിലധികം വ്യാപാരികളുടെ വിപുലമായ ശൃംഖലക്കിടയിലും വിസ കാർഡ് സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കും. ജോയ്‌നിംഗ് ഫീ, ആന്വല്‍ ഫീ,തുടങ്ങിയവ ഈടാക്കാതെ ഉപയോക്താക്കൾക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നു. പ്രതിമാസം വെറും 5000 രൂപ ചെലവാക്കിയാൽ അണ്‍ലിമിറ്റഡായി ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്‌സസ് ചെയ്യാം. കാർഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര ഇടപാടുകളിൽ ഫോറെക്സ് മാര്‍ക്കപ്പ് ചാര്‍ജ് ഇല്ല എന്നതും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
റിവാർഡുകൾ ഏറെ
ഉപയോക്താക്കൾക്ക് സ് കേപിയ കാർഡ് ഉപയോഗിക്കുന്നതിലൂടെ ധാരാളം റിവാർഡുകളും ലഭിക്കും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഓരോ 100 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോഴും 10 സ്‌കേപിയ പോയിന്റുകള്‍ ലഭിക്കും. സ്‌കേപിയ ആപ്പില്‍ കൂടി ട്രാവല്‍ ബുക്കിംഗ് ചെയ്താല്‍ ഓരോ 100 രൂപയ്ക്കും 20 സ്‌കേപിയ കോയ്‌നുകള്‍ റിവാർഡുകൾ ലഭിക്കും. ആപ്പിലൂടെ ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്യുമ്പോള്‍ ഉടനടി തന്നെ ഈ കോയ്‌നുകള്‍ റെഡീം ചെയ്യാം. 5 സ്‌കേപിയ കോയ്‌നുകള്‍ക്ക് ഒരു രൂപയാണ് ലഭിക്കുക.
ധാരാളം ഓഫറുകളുള്ള സ്‌കേപിയ കാര്‍ഡിന് അപേക്ഷകരുടെ തിരക്ക് ആണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, ആരെങ്കിലും ഇന്‍വൈറ്റ് ചെയ്താലാണ് കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാനാവുക. വൈകാതെ തന്നെ 'ട്രാവല്‍ നൗ പേ ലേറ്റര്‍' ഫീച്ചറും സ്‌കേപിയ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. ഇതിലൂടെ 3 മാസ നോകോസ്റ്റ് ഇഎംഐയില്‍ ടിക്കറ്റുകള്‍ ലഭ്യമാവും.