3 July 2023 11:46 AM GMT
Summary
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാധീനിക്കുന്നു
- കാണേണ്ട ഉള്ളടക്കത്തെ ഉപയോക്താക്കൾക്ക് ക്രമീകരിക്കാവുന്നതാണ്
ഫേസ്ബുക്കിൽ ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തെ എ ഐ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ പറ്റി മെറ്റ വിശദീകരണം നൽകുന്നു.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയെ കുറിച്ചോ എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചോ പോസ്റ്റുകൾ പങ്കുവെക്കുന്നുവെന്ന് കരുതുക. ഏതാനും മിനുട്ടുകൾ കഴിഞ്ഞ് നമ്മുടെ ഫേസ്ബുക് ഫീഡിൽ ലഡാക്കിനെ കുറിച്ചോ സ്റ്റോറുകളെ പറ്റിയുള്ള പരസ്യങ്ങളും പ്രൊമോഷൻ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. കൗതുകം തോന്നിയെങ്കിൽ സംശയിക്കേണ്ട , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അൽഗോരിതത്തിന്റെയും കളികളാണ് ഇതൊക്കെ .
മെറ്റ യുടെ ഗ്ലോബൽ അഫയർസ് പ്രസിഡന്റ് നിക്ക് ക്ലഗ് ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിൽ എഐ യുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. " ഒരു ഉള്ളടക്കം നിങ്ങൾക്ക് എത്രത്തോളം വിലപ്പെട്ടതായിരിക്കുമെന്ന് ഞങ്ങളുടെ എഐ സംവിധാനത്തിന് പ്രവചിക്കാൻ കഴിയുന്നു. ഉദാഹരണത്തിന്, ഏതെങ്കിലും പോസ്റ്റ് പങ്കു വെക്കുമ്പോൾ ആ പോസ്റ്റിൽ നിങ്ങൾക്ക് എത്ര താത്പര്യം ഉണ്ടെന്ന സൂചന ആണ് നൽകുന്നത്. അത് ഞങ്ങളുടെ സംവിധാനം പരിഗണിക്കുന്ന ഒരു ഘടകം ആണ്. "
എന്നാൽ ഒരു ഘടകം. മാത്രം പരിഗണിച്ചു ഉപയോക്താവിന് ആവശ്യമുള്ളവ മനസിലാക്കാൻ സാധിക്കില്ല. ഉപയോക്താവിന് യോജിച്ച ഉള്ളടക്കങ്ങൾ കണ്ടെത്താൻ വ്യത്യസ്തമായ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മെറ്റ യുടെ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തുന്നത് പ്ലാറ്റ് ഫോമിൽ ഓരോരുത്തരുടെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കാരണം എല്ലാവരുടെയും താത്പര്യങ്ങൾ വ്യത്യസ്തമായിരിക്കും. കൂടാതെ , കാലക്രമേണ താത്പര്യങ്ങൾ മാറിവരാനും സാധ്യതയുണ്ടെന്നും കമ്പനി പറയുന്നു.
കാണുന്ന ഉള്ളടക്കങ്ങൾ ഉപയോക്താവിന് മാറ്റാൻ കഴിയും.
ഉപയോക്താവ് കാണേണ്ട ഉള്ളടക്കങ്ങൾ ക്രമീകരിക്കുന്നതിനായി മെറ്റ 22 സിസ്റ്റം കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്.ഇതുവഴി എഐ എങ്ങനെ ഓരോരുത്തരുടെയും. ന്യൂസ്ഫീഡിൽ പ്രവർത്തിക്കുന്നുവന്നു കാണിക്കുന്നു. എന്നാൽ തങ്ങൾ കാണുന്ന ഉള്ളടക്കത്തെ ഇഷ്ടാനുസൃതമാക്കാൻ ഉള്ള സംവിധാനംഫേസ്ബുക്കിലും. ഇൻസ്റ്റാഗ്രാമിലും ലഭ്യമാണ്. മെറ്റ പ്ലാറ്റ് ഫോമുകളിലെ സെറ്റിങ്സിലോ ഫേസ്ബുക്കിൽ ന്യൂസ് ഫീഡ് പ്രിഫെറെൻസിലും ഇൻസ്റ്റാഗ്രാമിൽ സജസ്റ്റഡ് കണ്ടന്റ് കണ്ട്രോൾ സെന്ററിലും പോയി ഉപയോക്താക്കൾ കാണുന്ന ഉള്ളടകാത്തെ ഇഷ്ടനുസൃതമായി ക്രമീകരിക്കാവുന്നതാണ്.
.