31 Oct 2023 5:27 AM
Summary
2022 ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ 4400 കോടി ഡോളറിന് (ഏകദേശം 1.675 ലക്ഷം കോടി രൂപ) സ്വന്തമാക്കിയത്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ' എക്‌സ് ' ന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. ജീവനക്കാര്‍ക്ക് നല്‍കിയ നിയന്ത്രിത ഓഹരികളുടെ മൂല്യം കണക്കാക്കുമ്പോള്‍ ' എക്‌സ് ' ന്റെ മൂല്യം ഇപ്പോള്‍ 1900 കോടി ഡോളര്‍ (ഏകദേശം 3.35 ലക്ഷം കോടി രൂപ) മാത്രമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ 4400 കോടി ഡോളറിന് (ഏകദേശം 1.675 ലക്ഷം കോടി രൂപ) സ്വന്തമാക്കിയത്. പിന്നീട് ട്വിറ്ററിന്റെ പേര് എക്‌സ് എന്നാക്കി മാറ്റുകയായിരുന്നു.
മസ്‌ക് ഏറ്റെടുത്തതിനു ശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററിലുണ്ടായത്. നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ചിലര്‍ സ്വയം പിരിഞ്ഞും പോയി. പരസ്യ വരുമാനം ഇടിയുന്ന പല തീരുമാനങ്ങളും മസ്‌ക് കൈക്കൊണ്ടു. അവയിലൊന്ന് കമ്പനിയുടെ കണ്ടന്റ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതാണ്. മസ്‌ക് എടുത്ത തീരുമാനങ്ങള്‍ പലതും വിവാദമായപ്പോള്‍ നിരവധി പേര്‍ ട്വിറ്റര്‍ പ്ലാറ്റ്‌ഫോം വിട്ടുപോവുകയും ചെയ്തു.
ലിന്‍ഡ യാക്കരിനോയെ ട്വറ്ററിന്റെ പുതിയ സിഇഒയായി നിയമിച്ചതും മസ്‌ക് ഉടമയായതിനു ശേഷമായിരുന്നു.