image

17 Oct 2024 9:30 AM GMT

Technology

അമരാവതിയില്‍ ഡ്രോണ്‍ ഉച്ചകോടി 22 മുതല്‍

MyFin Desk

new pli scheme will be implemented for the drone sector
X

Summary

  • ആയിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിക്കായി രജിസ്റ്റര്‍ ചെയ്തു
  • വിവിധ ഡ്രോണ്‍ കമ്പനികളുടെയും വിദേശ സ്ഥാപനങ്ങളുടെയും പാങ്കാളിത്തം ഉച്ചകോടിയില്‍ ഉണ്ടാകും


സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ആന്ധ്രാപ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ അമരാവതിയില്‍ ദ്വിദിന ഡ്രോണ്‍ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ ഡ്രോണ്‍ കമ്പനികളുടെയും വിദേശ സ്ഥാപനങ്ങളുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തം ഉച്ചകോടിയില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബര്‍ 22 ന് 5,000-ലധികം ഡ്രോണുകളുള്ള ഡ്രോണ്‍ ഷോയും ഉണ്ടാകുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ & ഇന്‍വെസ്റ്റ്മെന്റ് (ഐ ആന്‍ഡ് ഐ) വകുപ്പ് സെക്രട്ടറി എസ് സുരേഷ് കുമാര്‍ അറിയിച്ചു.

ഇതുവരെ ആയിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡ്രോണ്‍ മേഖലയ്ക്കായി സര്‍ക്കാര്‍ ഒരു പുതിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും പങ്കാളികളില്‍ നിന്ന് ഇന്‍പുട്ടുകള്‍ തേടുകയാണെന്നും ബ്രീഫിംഗില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. 2021-22 മുതല്‍ മൂന്ന് സാമ്പത്തിക വര്‍ഷത്തേക്ക് 120 കോടി രൂപ ചെലവില്‍ 2021-ല്‍ അവതരിപ്പിച്ച ഡ്രോണുകള്‍ക്കായുള്ള ആദ്യ പിഎല്‍ഐ പദ്ധതി അവസാനിച്ചു.