image

28 Jan 2025 11:51 AM GMT

Technology

ഡീപ് സീക്ക് ഷോക്ക്: ശതകോടീശ്വരന്‍മാരുടെ നഷ്ടം 9.34 ലക്ഷം കോടി രൂപ!

MyFin Desk

ഡീപ് സീക്ക് ഷോക്ക്: ശതകോടീശ്വരന്‍മാരുടെ  നഷ്ടം 9.34 ലക്ഷം കോടി രൂപ!
X

Summary

  • അടിതെറ്റിയത് എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാര്‍ക്ക്
  • ഡീപ്‌സീക്ക് ആര്‍ 1 ചാറ്റ്‌ബോട്ട് ലോകമെമ്പാടുമുള്ള ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമത്
  • എന്‍വിഡിയ സിഇഒ ഹുവാങിന്റെ സമ്പത്തില്‍ 20 ശതമാനം കുറവ്


ഡീപ് സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖര്‍ക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി രൂപയെന്ന് (108 ബില്യണ്‍ ഡോളര്‍) റിപ്പോര്‍ട്ട്. എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാര്‍ക്കാണ് അടിതെറ്റിയത്.

2023 മുതല്‍ എഐ മോഡലുകള്‍ വികസിച്ചിപ്പുവരുന്ന ചൈനീസ് കമ്പനിയാണ് ഡീപ്‌സീക്ക് എങ്കിലും ആഗോളതലത്തില്‍ പ്രത്യേകിച്ച് പാശ്ചാത്യ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അതിവേഗം ശ്രദ്ധപിടിച്ചുപറ്റിയത്. ഡീപ്‌സീക്ക് ആര്‍ 1 ചാറ്റ്‌ബോട്ട് ലോകമെമ്പാടുമുള്ള ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.

ശക്തമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ മൂലധന ചെലവ് അനിവാര്യമാണെന്നിരിക്കെ വെറും 5.6 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഡീപ്‌സീക്കിന്റെ വരവ്. ആഗോള നിക്ഷേപകരില്‍ ആശങ്ക ഉയര്‍ത്താനിടയായതും അതുകൊണ്ടുതന്നെ.

രണ്ടര വര്‍ഷത്തോളമായി വിപണിയുടെ മൂന്നേറ്റത്തിലൂടെ വന്‍തോതില്‍ നേട്ടമുണ്ടാക്കിയ ശതകോടീശ്വരന്മാര്‍ക്ക് കനത്ത ആഘാതമായി ഡീപ്‌സീക്കിന്റെ വരവ്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം എന്‍വിഡിയ സിഇഒ ഹുവാങിന്റെ സമ്പത്തില്‍ 20 ശതമാനം കുറവുണ്ടായി. ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എല്ലിസണ് നേരിടേണ്ടിവന്നത് 22.6 ബില്യണ്‍ഡോളറിന്റെ നഷ്ടവും. ഡെല്ലിന്റെ മൈക്കല്‍ ഡെല്ലിന്റെ സമ്പത്തില്‍ 13 ബില്യണ്‍ ഡോളറും ബൈയാന്‍സ് ഹോള്‍ഡിങ്‌സിന്റെ സഹസ്ഥാപകന്‍ ഷാന്‍പെങിന്റെ സ്വത്തില്‍ 12.1 ബില്യണ്‍ ഡോളറും അപ്രത്യക്ഷമായി.

അതേസമയം മെറ്റ പ്ലാറ്റ്‌ഫോംസ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയുടെ എഐ മോഡലുകള്‍ ആഗോളതലത്തില്‍ കോടീശ്വരന്മാരുടെ സമ്പത്തില്‍ വന്‍ വര്‍ധനവിന് കാരണമായിരുന്നു. ചാറ്റ് ജിപിടി, അന്‍ട്രോപിക് ക്ലൗഡ് എന്നിവ ഉള്‍പ്പടെയുള്ള എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി സ്വതന്ത്ര മോഡല്‍ വികസിപ്പിക്കാന്‍ ഡീപ്‌സീക്കിനായി എന്നതാണ് ആഗോളതലത്തില്‍ ഉയര്‍ത്തിയ വെല്ലുവിളി. സിലിക്കണ്‍ വാലിയിലെ എഐ മോഡലുകള്‍ക്കായുള്ള മൂലധന ചെലവിന്റെ യുക്തി ചോദ്യംചെയ്യാന്‍ നിക്ഷേപകരെ ഇത് പ്രേരിപ്പിച്ചു.