image

14 Jan 2025 4:27 AM GMT

Technology

ടിക് ടോക്ക് യുഎസ് വില്‍ക്കാനൊരുങ്ങി ചൈന

MyFin Desk

china is preparing to sell tiktok to the us
X

Summary

  • നിരോധനത്തിനുള്ള സാധ്യത ഇല്ലാതാക്കാനും താരിഫ് യുദ്ധങ്ങള്‍ ഒഴിവാക്കാനും ടിക് ടോക്കിനെ ചൈന ഉപയോഗിച്ചേക്കും
  • സാധ്യതകള്‍ അനുകൂലമായാല്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മസ്‌കിന്റെ സ്വന്തമാകും.
  • ടിക് ടോക്കിന് യുഎസില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍


ഷോര്‍ട്ട്-വീഡിയോ ആപ്പായ ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ ചൈന പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. നിരോധനം ഒഴിവാക്കാന്‍ കമ്പനി പരാജയപ്പെട്ടാല്‍ പിന്നെയുള്ള ഓപ്ഷന്‍ യുഎസ് പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കുതന്നെ വില്‍ക്കുക എന്നതാണ്. അതോടൊപ്പം ടിക് ടോക്ക് മാതൃസ്ഥാനപനമായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ തുടരണമെന്ന് ചൈന ആഗ്രഹിക്കുന്നുമുണ്ട്.

ട്രംപിന്റെ ഭരണവുമായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ടിക് ടോക്കിനായുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇതില്‍ എലോണ്‍ മസ്‌കും ഉള്‍പ്പെടുന്നു. സാധ്യതകള്‍ അനുകൂലമായാല്‍ ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മസ്‌കിന്റെ സ്വന്തമാകും.

മസ്‌ക്കിന്റെ എക്സ് ടിക്ടോക്ക് യുഎസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ബിസിനസുകള്‍ ഒരുമിച്ച് നടത്തുകയും ചെയ്യുമെന്നാണ് സൂചന.

യുഎസില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ളതിനാല്‍, പരസ്യദാതാക്കളെ ആകര്‍ഷിക്കാനുള്ള എക്സിന്റെ ശ്രമങ്ങളെ ടിക ടോക്ക് ശക്തിപ്പെടുത്തും.

എന്നാല്‍ എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു ദൃഢമായ സമവായത്തിലെത്തിയിട്ടില്ല. അവരുടെ ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമികമാണെന്നും ആളുകള്‍ പറഞ്ഞു. ചൈനീസ് ഗവണ്‍മെന്റ് ചര്‍ച്ചകളെ കുറിച്ച് ബൈറ്റ്ഡാന്‍സിന് എത്രത്തോളം അറിയാമെന്നോ ടിക് ടോക്കും മസ്‌കും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നോ ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇതിനോട് ബൈറ്റ്ഡാന്‍സ്, ടിക് ടോക്ക്പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല.

ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് ടിക് ടോക്കിന്റെ വിധി ഇനി ബൈറ്റ്ഡാന്‍സിന്റെ മാത്രം നിയന്ത്രണത്തിലായിരിക്കില്ല എന്നാണ്.

താരിഫുകള്‍, കയറ്റുമതി നിയന്ത്രണങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയില്‍ ട്രംപ് ഭരണകൂടവുമായി കടുത്ത ചര്‍ച്ചകള്‍ നേരിടേണ്ടിവരുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടിക് ടോക്ക് ചര്‍ച്ചകളെ അനുരഞ്ജനത്തിനുള്ള സാധ്യതയുള്ള മേഖലയായി ചൈന കാണുന്നു.

ടിക് ടോക്കിന്റെ സോഫ്റ്റ്വെയര്‍ അല്‍ഗോരിതം വില്‍ക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ ബെയ്ജിംഗിന്റെ കയറ്റുമതി നിയമങ്ങള്‍ തടയുന്നുണ്ട്. ഒരു വില്‍പ്പനയ്ക്ക് ചൈനീസ് ഗവണ്‍മെന്റ് അംഗീകാരം നല്‍കേണ്ടിവരുമെന്നതിനാല്‍ വളരെ ജാഗ്രതയോടെയാണ് വിഷയത്തെ ഭരണകൂടം സമീപിക്കുന്നത്.

ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 40 ബില്യണ്‍ മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ മൂല്യം വരുമെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സ് വിശകലന വിദഗ്ധര്‍ കഴിഞ്ഞ വര്‍ഷം കണക്കാക്കിയിരുന്നു. മസ്‌കിന് ഇത് അനായാസം ചെയ്യാന്‍ സാധിക്കും. 2022-ല്‍ അദ്ദേഹം ട്വിറ്ററിനായി 44 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. അതിനായി ഇപ്പോഴും അദ്ദേഹം ഗണ്യമായ വായ്പകള്‍ അടച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം ചൈനയിലെ നിരവധി ബൈറ്റ് ഡാന്‍സ് ജീവനക്കാര്‍ക്കിടയില്‍ മസ്‌കിന് നല്ല പ്രശസ്തി ഉണ്ടെന്ന് ഈ വിഷയത്തില്‍ പരിചയമുള്ള ഒരു വ്യക്തി പറയുന്നു. ടെസ്ല ഇന്‍കോര്‍പ്പറേറ്റ് ബിസിനസ്സിലൂടെ ചൈനീസ് സര്‍ക്കാരുമായി ഇടപഴകിയ അനുഭവപരിചയമുള്ള അദ്ദേഹം വളരെ വിജയകരമായ ഒരു സംരംഭകനായാണ് കാണപ്പെടുന്നത്, വ്യക്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് അമേരിക്ക ആഴശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പോരാടുക എന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ബൈറ്റ്ഡാന്‍സ് പറയുന്നു.

സുപ്രീം കോടതിയിലെ ഭൂരിഭാഗം ജസ്റ്റിസുമാരും അഭിപ്രായ സ്വാതന്ത്ര്യത്തേക്കാള്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ ഇതുവരെ ഔദ്യോഗിക തീരുമാനം പുറപ്പെടുവിച്ചിട്ടില്ല.