19 Dec 2024 1:46 PM GMT
Summary
- ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള വര്‍ക്കും ഉപയോഗിക്കാം
- പണമടച്ചുള്ള വരിക്കാര്‍ക്കാണ് മുന്‍പ് സേവനം ലഭ്യമായിരുന്നത്
ചാറ്റ്ജിപിടി സെര്‍ച്ച് ഇനിമുതല്‍ സൗജന്യമായി ലഭിക്കും. ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും സേവനം ഉപയോഗിക്കാനാകും.
പണമടച്ചുള്ള വരിക്കാര്‍ക്ക് മാത്രമേ നേരത്തെ സേവനം ലഭ്യമായിരുന്നുള്ളൂ. പുതിയ റോള്‍ഔട്ട് അനുസരിച്ച് ചാറ്റ്ജിപിടി അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ സബ്‌സ്‌ക്രിപ്ഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചര്‍ ആക്‌സസ് ചെയ്യാനാകും.
ഇതിന് പുറമെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന് വെല്ലുവിളിയാകും ഓപ്പണ്‍എഐയുടെ പുതിയ നീക്കം.
പരമ്പരാഗത സെര്‍ച്ച് എഞ്ചിനുകള്‍ക്ക് എഐ അധിഷ്ഠിത ബദല്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഓപ്പണ്‍എഐ ഇന്റര്‍നെറ്റിലെ തിരയല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുകയാണ്. ചാറ്റ്ജിപിടിയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പുകളില്‍ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാവുന്നതാണ്.