23 Jun 2023 11:57 AM GMT
Summary
സക്കര്‍ബെര്‍ഗിന്റെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ 320 മില്യന്‍ ഡോളറിന്റെ മൂല്യമുള്ളതാണ്
മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ടെക്‌നോളജി എന്‍ട്രപെണര്‍, ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമൊക്കെയാണ്. ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ 1984 മേയ് 14-നാണ് അദ്ദേഹം ജനിച്ചത്.
ബ്ലൂംബെര്‍ഗിന്റെ കണക്ക്പ്രകാരം സക്കര്‍ബെര്‍ഗിന്റെ ആസ്തി 99.9 ബില്യന്‍ ഡോളറാണ്. ഇത് ഏകദേശം 81,694 കോടി രൂപയോളം വരും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനും ഏറ്റവും സ്വാധീനമുള്ള ആളുകളില്‍ ഒരാളുമാണ്.
മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ മിക്കവാറും എല്ലാ ആസ്തികളും വരുമാനവും ലഭിക്കുന്നത് ഫേസ്ബുക്കിലെ ഉടമസ്ഥാവകാശത്തില്‍ നിന്നാണ്.
സക്കര്‍ബെര്‍ഗിന്റെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ 320 മില്യന്‍ ഡോളറിന്റെ മൂല്യമുള്ളതാണ്.
ഡോളോറസ് ഹൈറ്റ്‌സ്, സാന്‍ ഫ്രാന്‍സിസ്‌കോ | 11.83 ദശലക്ഷം
പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ | 50 ദശലക്ഷം ഡോളര്‍
കവായ്, ഹവായ് | 200 മില്യണിലധികം ഡോളര്‍
താഹോ തടാകം, കാലിഫോര്‍ണിയ | 59 ദശലക്ഷം ഡോളര്‍
ഹാര്‍വാര്‍ഡ്, LA റെന്റലുകള്‍, ന്യൂയോര്‍ക്ക്
എന്നിവയാണ് സക്കര്‍ബെര്‍ഗിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍.
സക്കര്‍ബെര്‍ഗിന്റെ ഉടമസ്ഥതയിലുള്ള കാറുകള്‍ ഇവയാണ്
Pagani Huayra
Infiniti G25
Volkswagen Golf MK6 GTI
Acura TSX
Honda Fit
ഫേസ്ബുക്ക് സിഇഒ എന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സക്കര്‍ബെര്‍ഗ് പ്രാധാന്യം നല്‍കുന്നുണ്ട്. 2010-ല്‍ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റും ചേര്‍ന്ന് ആരംഭിച്ച ' ഗിവിംഗ് പ്ലെഡ്ജ് ' വഴി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഭാര്യ പ്രസില്ല ചാനുമായി ചേര്‍ന്ന് വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവകാരുണ്യ സംഘടനയ്ക്ക് അദ്ദേഹം രൂപം കൊടുത്തു. ചാന്‍ സക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ് എന്നാണ് പേര് നല്‍കിയത്.
ഫേസ്ബുക്കിന്റെ സഹസ്ഥാപകനെന്ന നിലയിലാണ് സക്കര്‍ബെര്‍ഗ് ലോകപ്രശസ്തനായത്. ഫേസ്ബുക്ക് 2021 ഒക്ടോബറില്‍ മെറ്റ എന്ന് പുനര്‍നാമകരണം നടത്തി. ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ പേര് മാറ്റാന്‍ സക്കര്‍ബെര്‍ഗ് തീരുമാനിച്ചത്.
മെറ്റാവേഴ്‌സിനെ ഇന്റര്‍നെറ്റിലെ അടുത്ത തലമുറയെന്നാണ് സക്കര്‍ബെര്‍ഗ് വിശേഷിപ്പിക്കുന്നത്. മെറ്റ എന്ന പേര് സ്വീകരിക്കാനുള്ള കാരണവും മറ്റൊന്നല്ല.
മെറ്റാവെര്‍സ് അടിസ്ഥാനപരമായി ഒരു വെര്‍ച്വല്‍ പ്രപഞ്ചമാണ്. ഉപയോക്താക്കള്‍ക്ക് വേറൊരു ലോകത്താണെന്ന തോന്നല്‍ ഇത് നല്‍കുന്നു. ഗെയിമിംഗ് മുതല്‍ വിദ്യാഭ്യാസം, സാമൂഹികവല്‍ക്കരണം വരെയായി ഇതിന് വിപുലമായ ആപ്ലിക്കേഷനുകളുണ്ട്.
അതേസമയം ഇതുവരെ, മെറ്റയ്ക്ക് പുതിയ മാറ്റം നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം നല്‍കുമെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.