image

15 March 2024 6:53 AM GMT

Technology

18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് തടയിട്ട് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

MyFin Desk

18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് തടയിട്ട് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം
X

Summary

  • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ള 7 ആപ്പുകളും ആപ്പിള്‍ ആപ്പ് സ്റ്റോറിലുള്ള 3 ആപ്പുകളുമാണ് മന്ത്രാലയം പ്രവര്‍ത്തനരഹിതമാക്കിയത്
  • 19 വെബ്സൈറ്റുകള്‍ ഈ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമാക്കി
  • ഡ്രീംസ് ഫിലിംസ്, വൂവി എന്നിവ ബ്ലോക്ക് ചെയ്ത 18 ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുന്നു


അശ്ലീല ഉള്ളടക്കം ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 18 ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ള 7 ആപ്പുകളും ആപ്പിള്‍ ആപ്പ് സ്റ്റോറിലുള്ള 3 ആപ്പുകളുമാണ് മന്ത്രാലയം പ്രവര്‍ത്തനരഹിതമാക്കിയത്. 19 വെബ്സൈറ്റുകള്‍ ഈ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ഇന്ത്യയില്‍ പൊതു പ്രവേശനത്തിനായി മന്ത്രാലയം പ്രവര്‍ത്തനരഹിതമാക്കി.

ഈ പ്ലാറ്റ്ഫോമുകള്‍ തടയാനുള്ള തീരുമാനം, 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ഇന്ത്യാ ഗവണ്‍മെന്റിന്റെ മറ്റ് മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, മാധ്യമങ്ങള്‍, വിനോദം, സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികള്‍ എന്നിവയില്‍ നിന്നുള്ള ഡൊമെയ്ന്‍ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് എടുത്തിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ ഫ്‌ലിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്‌ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവ ബ്ലോക്ക് ചെയ്ത 18 ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുന്നു.

ഐടി ആക്ടിലെ സെക്ഷന്‍ 67, 67 എ, ഐപിസി സെക്ഷന്‍ 292, 1986 ലെ സ്ത്രീകള്‍ക്ക് നേരെയുള്ള അസഭ്യമായ പ്രാതിനിധ്യം നിരോധനം ആക്ടിന്റെ സെക്ഷന്‍ 4 എന്നിവയുടെ ലംഘനമാണ് ഈ വെബ്സൈറ്റുകള്‍ ഹോസ്റ്റുചെയ്യുന്ന ഉള്ളടക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.