28 July 2023 12:00 PM GMT
Summary
- നേരത്തെ എഡ്ജ്ബ്രൗസറിൽ മാത്രമാണ് ഉപയോക്താക്കളെ ബിങ് ഉപയോഗിക്കാൻ അനുവദിച്ചത്
- 2000 വാക്കുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്
- ബിങ് ചാറ്റിൽ ഡാർക്ക് മോഡും കമ്പനി അവതരിപ്പിക്കുന്നു
എഐ ചാറ്റുബോട്ടുകളുടെ കാലമാണ്. ടെക് കമ്പനികൾ എ ഐ ചാറ്റ് ബോട്ടുകളിലേക്കു കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്. ഓപ്പൺ ഐ യുടെ ചാറ്റ് ജിപിടി , മൈക്രോസോഫ്റ്റ് ബിങ് ,ഗൂഗിൾ ബാർഡ് തുടങ്ങിയ ചാറ്റ്‌ബോട്ടുകൾ നിലവിൽ ഉണ്ട്.
മൈക്രോസോഫ്റ്റിന്റെ എഐ ചാറ്റ് ബോട്ട് ബിങ്ചാറ്റ് ഇനി ഗൂഗിൾ ക്രോം, സഫാരി തുടങ്ങിയ ബ്രൗസറുകളിലും ലഭിക്കും. നേരത്തെ എഡ്ജ്ബ്രൗസറിലാണ് ഉപയോക്താക്കളെ ബിങ് ഉപയോഗിക്കാൻ അനുവദിച്ചത്. എന്നാൽ ഉപയോക്താക്കൾ ബാർഡ് എഡ്ജിൽ ആക്സസ് ചെയ്യുമ്പോൾ, മൈക്രോസോഫ്റ്റിന്റെ ബ്രൗസർ ഉത്തരങ്ങൾ ബിങ്ങുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്‌ത ബ്രൗസറുകളിൽ ബിങ് ലഭിക്കും എന്നതിന് പുറമെ ബിങ് ചാറ്റിൽ മൈക്രോസോഫ്റ്റ് ഡാർക്ക് മോഡും അവതരിപ്പിച്ചു.
മറ്റു ബ്രൗസറുകളിൽ നിയന്ത്രണം ബാധകം
മൈക്രോസോഫ്റ്റിന്റെ ചാറ്റ്ബോട്ട് ഇപ്പോൾ മറ്റ് ബ്രൗസറുകളിൽ ലഭ്യമാണ്. ചാറ്റ് ബോട്ട് മറ്റൊരു ബ്രൗസറിൽ ഉപയോഗിക്കുമ്പോൾ അതിന്റെ ചില ഫീച്ചറുകൾ കമ്പനി നിയന്ത്രിക്കും. ഉദാഹരണത്തിന്, ക്രോം, സഫാരി എന്നിവയിൽ ബിങ് ചാറ്റ് ആക്‌സസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2,000വാക്കുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. എഡ്ജിലെ ബിംഗ് ചാറ്റ് 4,000 വാക്കുകളുടെ പരിധിആണ് ഉണ്ടായിരുന്നത്. മറ്റ് ബ്രൗസറുകളിൽ ചാറ്റ്ബോട്ട് ഉപയോഗിക്കുമ്പോൾ, എഡ്ജ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന പോപ്പ് അപ്പ് മെസ്സേജ് വരും.