image

2 Jun 2023 7:35 AM GMT

Technology

യുപിഐ ഇടപാടുകളിൽ ജാഗ്രത: പണം നഷ്ടപ്പെടുന്ന തട്ടിപ്പുവഴികളിറിയാം

MyFin Desk

UPI transactions
X

Summary

  • ഉപയോക്താവിന് നിസാരമെന്നു തോന്നിക്കുന്ന അബദ്ധങ്ങളാണ് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നത്
  • ലക്ഷങ്ങൾ വരെ യു പി ഐ വഴി ആളുകൾക്ക് നഷ്ട്ടമാവുന്നു
  • കഴിഞ്ഞ വര്ഷം 95000 കേസുകൾ



പാൻഡെമിക്കിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ ഗണ്യമായി ഉയർന്നു. യുപി ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ഉപയോക്താക്കൾക്ക് ഏറെ സൗകര്യം പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവരുടെ അശ്രദ്ധ വലിയ അപകടങ്ങൾ വിളിച്ചു വരുത്തും. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 95000 യുപി ഐ തട്ടിപ്പുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ തട്ടിപ്പുകളൊന്നും തന്നെ യുപി ഐ അപ്പുകളിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ടതല്ല എന്നത് പ്രത്യേകം ഓർക്കണം.

യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ഉപയോക്താവിന്റെ കെവൈസി വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്തുന്നില്ല. യു പി ഐ ഇടപാടുകൾ നടത്തുന്ന ഉപയോക്താവിന് നിസാരമെന്നു തോന്നിക്കുന്ന അബദ്ധങ്ങളാണ് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കിയത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ യു പി ഐ ഇടപാടുകൾ വഴി പണം നഷ്ടപ്പെടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം

ക്യൂ ആർ കോഡ് വഴി കബളിപ്പിക്കുന്നു

ദിവസവും ക്യൂ ആർ കോഡ് ഉപയോഗിച്ച് സാമ്പത്തികഇടപാടുകൾ നടത്തുന്നവരാണ് യു പി ഐ ഉപയോകതാക്കൾ. ഇതിന്റെ രൂപത്തിലും ചിലപ്പോൾ തട്ടിപ്പുകൾ അരങ്ങേറും.തട്ടിപ്പുകാർ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യണമെന്ന് ആവശ്യപെടുന്നു.അപ്പോൾ പിൻ നമ്പർ എന്റർ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതിന് പകരം അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്നു എന്ന് പോലീസ് പറയുന്നു

പരിചയമില്ലാത്ത ആളുകൾക്ക് പണം കൈമാറുക

ചിലപ്പോൾ നമ്മുടെ ബന്ധുക്കളാണെന്നോ കസ്റ്റമർ കെയറിൽ നിന്നാണെന്നോ ഒക്കെ പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും ഒക്കെ യു പി ഐ വഴി പണം ആവശ്യപ്പെടാം.പണം അയക്കുന്നതിനുമുമ്പ് ആരാണെന്നു കൃത്യമായി ഉറപ്പിക്കാതെ പണം അയച്ചാൽ പണം നഷ്ടപ്പെടാം. നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ അല്ലെങ്കിൽ അടുത്ത ആരുടെയെങ്കിലുമൊക്കെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് നമ്മളെ തെറ്റ് ധരിപ്പിച്ച് പണം ആവശ്യപ്പെടുന്നത് നിത്യസംഭവങ്ങൾ ആയിട്ടുണ്ട്. ആളുകൾ ഇത്തരം തട്ടിപ്പുകളിൽ അറിയാതെ പെട്ട് പണം നഷ്ടപെട്ട ഒട്ടേറെ കേസുകൾ നിലവിൽ ഉണ്ട്

കസ്റ്റമർ കെയർ നമ്പറുകൾക്കു വേണ്ടി ഗൂഗിൾ സെർച്ച്

ഉപയോക്താക്കൾക്കു ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടാൻ ഇടയാക്കിയ തട്ടിപ്പാണ് ഇത്. ആളുകളെ കബളിപ്പിക്കാൻ വേണ്ടി തട്ടിപ്പുകാർ വ്യാജവെബ്സൈറ്റുകൾ ഉണ്ടാക്കും. കസ്റ്റമർ കെയർ നമ്പറുകളാണെന്ന് വിശ്വസിപ്പിച്ച് ഗൂഗിൾ ടോപ്പ് സെർച്ച് നമ്പർ ഡയൽ ചെയ്തപ്പോൾ തട്ടിപ്പിനിരയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സർക്കാർ അധ്യാപിക ഓൺലൈനായി ബാങ്ക് സ്റ്റേറ്റ്,ലഭിക്കാൻ വേണ്ടയോ ശ്രമിച്ചു.എസ്ബിഐ കസ്റ്റമർ കെയർ നമ്പർ ആണെന്ന് അവകാശ പ്പെടുന്ന ഒരു മൊബൈൽ നമ്പർ ഗൂഗിളിൽ പരതിയപ്പോൾ ടോപ് സെർച്ചിൽ കണ്ടെത്തി. നമ്പർ ഡയൽ ചെയ്തപ്പോൾ, കോളിന്റെ മറുവശത്തുള്ള ആൾ ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന അവരുടെ സ്വകാര്യ ബാങ്ക് വിശദാംശങ്ങൾ എടുക്കുകയും ചെയ്തു. പിന്നീട് പ്രതികൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് 4.47 ലക്ഷം രൂപ നഷ്ടപ്പെട്ടതായും പോലീസ് റിപ്പോർട്ടുണ്ട്.ഇത്തരം ധാരാളം പരാതികൾ ലഭിച്ചതായി റിപോർട്ടുകൾ പറയുന്നു

യു പി ഐ പിൻ ഇടയ്ക്കിടെ മാറ്റാതിരിക്കുക

ബാങ്ക് ഇടപാടുകൾക്കുപയോഗിക്കുന്ന യു പി ഐ പിൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഇടയ്ക്കിടെ മാറ്റണം. അതല്ലെങ്കിൽ നമ്മുടെ പിൻ നമ്പർ ഏതെങ്കിലും രീതിയിൽ അക്സസ്സ് ചെയ്യാൻ കഴിഞ്ഞാൽ പിൻ ദുരുപയോഗം ചെയ്തു സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ കഴിയും. മാത്രമല്ല സാമ്പത്തിക ഇടപാടുകൾ യു പി ഐ നടത്താൻ പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അജ്ഞാത ഇമെയിലിന്റെ ലിങ്കിലോ ക്ലിക്ക് ചെയ്യുന്നത്

വാട്സാപ്പോ ഫേസ്ബുക്കോ ഇൻസ്റ്റാഗ്രാം ഇമെയിൽ വഴി ഒക്കെ കബളിപ്പിക്കാൻ തട്ടിപ്പുകൾ ലിങ്കുകൾ അയക്കാറുണ്ട്.

അജ്ഞത ഇമെയിലിലോ ലിങ്കുകളിലോ അറ്റാച്ച് ചെയ്യപ്പെടുന്ന മാൽ വെയറുകളോ വഴി ഫോൺ ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ഉൾപ്പെടുന്ന വിവരങ്ങൾ ചോർത്താനും കഴിഞ്ഞേക്കാം.

റിമോട്ട് ആക്‌സസ് ആപ്പുകൾ

ക്വിക്ക് ഷെയർ ,എനി ഡെസ്ക്,ടീം വ്യൂവർ തുടങ്ങിയ റിമോട്ട് ആക്സിസിങ് ആപ്പുകൾ ധാരാളം ഉണ്ട് .ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യുക വഴി നമ്മുടെ ഇ വാലെറ്റുകൾ ദുരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താവിന് സാമ്പത്തിക നഷ്ടം നേരിടാം

യു പി ഐ പിൻ ഇടയ്ക്കിടെ മാറ്റാതിരിക്കുക

ബാങ്ക് ഇടപാടുകൾക്കുപയോഗിക്കുന്ന യു പി ഐ പിൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഇടയ്ക്കിടെ മാറ്റണം. അതല്ലെങ്കിൽ നമ്മുടെ പിൻ നമ്പർ ഏതെങ്കിലും രീതിയിൽ അക്സസ്സ് ചെയ്യാൻ കഴിഞ്ഞാൽ പിൻ ദുരുപയോഗം ചെയ്തു സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ കഴിയും

മാത്രമല്ല ,സാമ്പത്തിക ഇടപാടുകൾ യു പി ഐ നടത്താൻ പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.