21 July 2023 10:46 AM GMT
Summary
- സ്വിഗ്ഗി ഇൻസ്റ്റാ മാർട്ട്, സ്വിഗ്ഗി ഡൈൻ ഔട്ട് എഐ പ്രയോജനപ്പെടുത്തും
- ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാൻ സഹായിക്കും
- വ്യക്തിഗത നിർദ്ദേശങ്ങളും നൽകും
സ്വിഗ്ഗി ഓർഡർ ചെയ്യുമ്പോൾ കൺഫ്യൂഷൻ ആവാറുണ്ടോ? .കണ്‍ഫ്യൂഷനുള്ളവര്‍ക്ക് അത് ഒഴിവാക്കാന്‍ എഐ സഹായിക്കും.
സ്വിഗ്ഗി ഇൻസ്റ്റാ മാർട്ട്, സ്വിഗ്ഗി ഡൈൻ ഔട്ട് എന്നിവയിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഫുഡിനെ പറ്റി സംസാരിക്കാനും, പലചരക്ക് സാധനങ്ങൾ കണ്ടെത്താനും നല്ല റെസ്റ്റോറന്റുകൾ ശുപാർശ ചെയ്യാനും ഇനി സ്വിഗ്ഗിക്കു സാധിക്കും.
ഉദാഹരണത്തിന് ,വർക്ക് ഔട്ട് കഴിഞ്ഞ ഒരാൾ ഉച്ചക്ക് എന്ത് ഭക്ഷണം കഴിക്കണമെന്നു ചോദിച്ചാൽ സ്വിഗ്ഗിക്കു നിർദ്ദേശിക്കാൻ കഴിയും. ഉപഭോക്താവിന്റെ ചോദ്യങ്ങളെ മനസിലാക്കി വ്യക്തിപരമായ നിർദ്ദേശങ്ങൾ നൽകാനും കഴിയും. നമുക്ക് ആവശ്യമായത് ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ ലഭിക്കുന്നതിന് ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.
വിഭവങ്ങൾ, പാചകക്കുറിപ്പുകൾ , റെസ്‌റ്റോറന്റുകൾ, സ്വിഗ്ഗിയിൽ തെരയാറുള്ള വിവരങ്ങൾ എന്നിവയെപ്പറ്റി ചാറ്റ് ബോട്ടിന് പരിശീലനം നൽകിയിട്ടുണ്ട്. 50 ദശലക്ഷത്തിലധികം വരുന്ന ഭക്ഷണ വിഭാഗങ്ങൾ സ്വിഗ്ഗി പ്ലാറ്റ്ഫോമിൽ ഉണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അപ്പോൾ തന്നെ കൃത്യമായി മറുപടി നൽകുന്ന വിധത്തിലാണ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ശബ്ദ സന്ദേശങ്ങൾ ഉപയോഗിച്ചും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
സ്വിഗ്ഗിയിൽ ഈ ന്യൂറൽ സെർച്ച് ഫീച്ചർ സെപ്തംബറോടെ ഉപയോക്താക്കൾക്ക് ലഭ്യമാവും. റെസ്റ്റോറന്റുകൾക്കും ഡെലിവറി പാർട്ണെർസിനും മികച്ച സേവനം നൽകുന്നതിനായും നിർമിത ബുദ്ധിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തും.