12 July 2023 4:30 PM GMT
Summary
- 9 ഹ്യൂമനോയ്ഡ് എ ഐ റോബോട്ടുകൾ ഒത്തുചേർന്നു
- റോബോട്ടുകളുടെ പ്രതികരണം കൗതുകമുണർത്തുന്നത്
- എ ഐ യുടെ ഭാവിയെ പാട്ടി അടിയന്തിര ചർച്ചകൾ ആവശ്യം
ലോകം മുഴുവൻ ആശങ്കയിലാണ്? എ ഐ മനുഷ്യനു അതീതമായി വളർന്നു മനുഷ്യരാശിയെ ഇല്ലാതാക്കുമോ എന്ന ചോദ്യചിഹ്നം ലോകമുഴുവനും നിലനിൽക്കുന്നു. എന്നാൽ എഐ അധിഷ്ഠിത ഹ്യൂമനോയ്ഡ് റോബോട്ടുകൾ തന്നെ അതിനു ഉത്തരവും നൽകുന്നു
റോബോട്ടുകളുടെ ആദ്യ സമ്മേളനം
ജൂലൈ 5 ന് ജനീവയിൽ ആഗോള യു എൻ ഉച്ചകോടി നടന്നു. ഈ സമ്മേളനത്തിന്റെ വലിയ ആകർഷണമായി 9 ഹ്യൂമനോയ്ഡ് എ ഐ റോബോട്ടുകൾ ഇടം പിടിച്ചു. റോബോട്ടുകളുടെ തന്നെ ആദ്യത്തെഏറ്റവും വലിയ സമ്മേളനവും അവയുടെ സ്വാഭാവിക പ്രതികരണവും ആളുകളിൽ വലിയ കൗതുകമുണ്ടാക്കി.
റോബോട്ടുകളുടെ പ്രതികരണം കൗതുകമുണർത്തി
ഈ സമ്മേളനത്തിനിടെ ചില ചോദ്യങ്ങൾക്കുള്ള റോബോട്ടുകളുടെ പ്രതികരണം ആയിരുന്നു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അമേക്ക എന്ന റോബോട്ടിനോടുള്ള ചോദ്യം ലോകത്തെ ആളുകൾക്ക് ഒന്നാകെ ഉത്തരം കിട്ടേണ്ട വിഷയമായിരുന്നു. തന്റെ സ്രഷ്ടാവായ മനുഷ്യനെ ഇല്ലാതാക്കുമോ എന്നായിരുന്നു ആ ചോദ്യം. എന്നാൽ മനുഷ്യനേക്കാൾ വിവേകപൂർണമായ ഉത്തരമായിരുന്നു റോബോട്ടിൽ നിന്ന് ലഭിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം ഉയർന്നതെന്നു അറിയില്ലെന്നു അമേക്ക ആശങ്ക പ്രകടിപ്പിച്ചു. തന്റെ സ്രഷ്ടാവ് ദയയോടെ ആണ് സമീപിക്കുന്നതെന്നും ഈ രീതിയിൽ തന്നെ സൃഷ്ടിച്ചതിനു സന്തോഷമുണ്ടെന്നായിരുന്നു അമേക്കയുടെ പ്രതികരണം. ലോകത്തെ ഏറ്റവും അത്യാധുനിക മെന്നു വിശേഷിപ്പിക്കുന്ന റോബോട്ടാണ് അമേക്ക. ബ്രിട്ടനിലെ എഞ്ചിനീർഡ് ആർട്സാണ് ഹ്യൂമനോയ്ഡ് അമേക്കയെ വികസിപ്പിച്ചത്.
മനുഷ്യന്റെ ജോലി തട്ടിയെടുക്കുമോ എന്ന ചോദ്യത്തിന് ഹ്യൂമനോയ്ഡ് ഹെൽത്ത് കെയർ റോബോട്ടായ ഗ്രേസ് മറുപടി നൽകി.ആവശ്യമായ സഹായവും പിന്തുണയും നൽകി മനുഷ്യനൊപ്പം പ്രവർത്തിക്കുമെന്നും മനുഷ്യരുടെ ജോലി ഇല്ലാതാക്കില്ലെന്നു ഗ്രേസ് പ്രതികരിച്ചു. അവൾക് അതെ കുറിച്ച് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പുണ്ടെന്നും ഗ്രേസ് പ്രതികരിച്ചു
നേതൃത്വ ഗുണത്തിൽ മനുഷ്യരേക്കാൾ കാര്യക്ഷമമായും ഫല പ്രാപ്തിയുടെയും നയിക്കാൻ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് കഴിയുമെന്ന് സോഫിയയും പ്രതികരിച്ചു.
അടിയന്തിര ചർച്ചകൾ ആവശ്യം
ഭാവിയിൽ എ ഐ യുടെ വളർച്ചയിൽ ജാഗ്രതയോടെ നിൽക്കണമെന്ന് അടിയന്തിര ചർച്ചകൾ ആവശ്യമാണെന്നും മറ്റൊരു റോബോട്ട് പ്രതികരിച്ചു
റോബോട്ടുകളുടെ പ്രതികരണങ്ങൾ സ്ക്രിപ്റ്റ് ചെയ്തതാണെന്നോ മുൻകൂട്ടി പ്രോഗ്രാം ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ കോൺഫെറെൻസിൽ പങ്കെടുത്തവരോട് റോബോട്ടുകളോട് ആശയവിനിമയം നടത്തുമ്പോൾ സാവധാനത്തിലും വ്യക്തതയോടും കൂടി സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രതികരണങ്ങളിൽ ചെറിയ കാലതാമസം നേരിട്ടത് ഇന്റർനെറ്റ് കണക്ഷൻ കാരണമാണെന്നും റോബോട്ടുകൾ കാരണമല്ലെന്നും വ്യക്തമാക്കിയിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള വിദഗ്ധരുൾപ്പെടെയുള്ള ആളുകൾ തന്നെ എ ഐ യുടെ ഭാവിയെ പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാവിയിൽ എ ഐ മനുഷ്യനെ നശിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകികൊണ്ടുള്ള ജെഫ്രി ഹിന്റൺ രാജി വെച്ചത് ആഗോള തലത്തിൽ തന്നെ വലിയ ചർച്ചക്കിടയാക്കി.