image

16 Nov 2024 8:26 AM GMT

Artificial Intelligence

എഐ കാരണം തൊഴിൽ നഷ്ടപ്പെടുമോ ?

Karthika Ravindran

How will AI affect the Job sectors in India?
X

എഐ കാരണം തൊഴിൽ നഷ്ടപ്പെടുമോ ?

Summary

  • എഐ കാരണം ജോലി നഷ്ടപ്പെടുമെന്ന് ഇന്ത്യയിലെ 67% എഞ്ചിനീയർമാരും ഭയപ്പെടുന്നു
  • 59% ഇന്ത്യൻ സംരംഭങ്ങളും ഇതിനകം തന്നെ എഐ സ്വീകരിച്ചിട്ടുണ്ട്
  • 2025 ഓടെ ലോകമെമ്പാടുമുള്ള എല്ലാ ജോലികളുടെയും 40% എഐ ഏറ്റെടുക്കും


ഇന്ത്യയിലെ സാങ്കേതിക രംഗത്തെ വളർച്ചയും യുവസമൂഹത്തിന്റെ സാങ്കേതിക പ്രാവീണ്യവും കൃത്രിമ ബുദ്ധിയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നു. ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഇന്ത്യയിലെ എഐ സാങ്കേതികവിദ്യയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇവിടെ നിരവധി സ്റ്റാർട്ടപ്പുകളും വലിയ കോർപ്പറേറ്റുകളും എഐ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഐ സാധാരണ ജോലികളെ ഓട്ടോമേറ്റ് ചെയ്യുകയും വർദ്ധിച്ച ഉൽപ്പാദനക്ഷമത കാഴ്ചവെയ്ക്കുകയും ചെയ്യുന്നു. ഭാവിയിൽ, കൃത്രിമ ബുദ്ധി ഇന്ത്യയിലെ വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന എഐ (AI) പ്രവണത

സാങ്കേതിക മുന്നേറ്റങ്ങൾക്ക് പേരുകേട്ട കേരളം വിവിധ മേഖലകളിൽ എഐ -യെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഉയർന്ന കാര്യക്ഷമത, സമയലാഭം, ഉയർന്ന നിലവാരം, കുറഞ്ഞ ചിലവ് എന്നിവയാണ് എഐയെ വ്യവസായരംഗത്ത് താരമാക്കുന്നത്. കേരളത്തിലെ പല കമ്പനികളും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ആപ്പ് ഡെവലപ്‌മെൻ്റ് അല്ലെങ്കിൽ വെബ് ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ എഐ ഉപയോഗിക്കുന്നു.

ആരോഗ്യമേഖലയിൽ രോഗനിർണയം, മരുന്നു കണ്ടെത്തൽ, വ്യക്തിഗത ചികിത്സാ പദ്ധതികൾ എന്നിവയ്ക്കായി എഐ-പവേർഡ് പരിഹാരങ്ങൾ ഉപയോഗിക്കുന്നു. വിശദമായ ആരോഗ്യ പരിശോധന മുതൽ രോഗികൾക്ക് പുതിയ അപകടങ്ങൾ തിരിച്ചറിയാനും, ഹൃദയ അപകട സ്‌കോറുകൾ നൽകാനും എഐ-ക്ക് കഴിയുന്നു.

വിദ്യാഭ്യാസ മേഖലയിൽ വ്യക്തിഗത പഠനത്തിനും, ട്യൂട്ടറിംഗ് സിസ്റ്റങ്ങൾക്കും എഐ ഉപയോഗിക്കുന്നു. കൂടാതെ, കൃഷി മേഖലകളിൽ വരെ കൃത്യമായ കൃഷി വിള നിരീക്ഷണത്തിനും മറ്റും എഐ യുടെ കടന്നു കയറ്റം രേഖപ്പെടുത്തുന്നു.

ഇപ്രകാരം കൃത്രിമ ബുദ്ധി (എ ഐ) യുടെ ഉപയോഗം ഇന്ത്യയിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അതിവേഗം വർധിച്ച് കൊണ്ടിരിക്കുന്നു. ഇത് ഉയർന്ന ഉത്പാദനത്തിനും, നിലവാരത്തിനും കാര്യക്ഷമതയ്ക്കും വലിയ സാധ്യതകൾ നൽകുമ്പോൾ തന്നെ, തെഴിൽ വിപണിയിൽ അതിന്റെ സ്വാധീനം ആശങ്കയ്ക്ക് ഇടയാക്കുന്നു. കാർഷിക മേഖല, നിർമ്മാണ മേഖല, ടെലികമ്മ്യൂണിക്കേഷൻ മേഖല, ധനകാര്യ മേഖല കൂടാതെ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖല എന്നീ വിവിധ മേഖലകളെ പരിവർത്തനം ചെയ്യാൻ എഐ-ക്ക് സാധിക്കുന്നു എന്നതാണ് വസ്തുത.

എഐ-യും തെഴിൽ നഷ്ടവും

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാരണം തങ്ങൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ഇന്ത്യയിലെ 67% എഞ്ചിനീയർമാരും ഭയപ്പെടുന്നുവെന്ന് പുതിയ റിപ്പോർട്ട്. എഞ്ചിനീയർമാർക്ക് പുറമെ മാർക്കറ്റ് റിസർച്ച് അനലിസ്റ്റുകൾ, ലീഗൽ അസ്സിസ്റ്റൻസ്, കസ്റ്റമർ സർവീസ്, ട്രാവൽ ഏജന്റ്സ്, ടെക്നീക്കൽ എഴുത്തുകാർ, ട്രാൻസലെറ്റർസ് തുടങ്ങി നിരവധി മേഖലകളിൽ ഉള്ളവർ തൊഴിൽ ഭീഷണി നേരിടുന്നുണ്ട്. സാധാരണ ജോലികളുടെ ഓട്ടോമേഷൻ അതായത് ഡാറ്റാ എൻട്രി, ഉപഭോക്തർ സേവനം, നിർമ്മാണം തുടങ്ങിയ ജോലികൾ എഐ-പവേർഡ് ഓട്ടോമേഷൻ മൂലം ഊർജിതമാക്കപ്പെടുന്നു. ഇന്ത്യയുടെ എഐ വിപണി വരും വർഷങ്ങളിൽ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളെയും വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. എന്നാൽ എഐ യുടെ കടന്നു കയറ്റം അനേകർക്ക് തൊഴിൽ നഷ്ടമാക്കുകയും, പുതിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഐഎംഎഫ് റിപ്പോർട്ട് അനുസരിച്ച് 2025 ഓടെ ലോകമെമ്പാടുമുള്ള എല്ലാ ജോലികളുടെയും 40% ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏറ്റെടുക്കും. ബിസിനസ് പ്രോസസ്സിംഗ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) പോലുള്ള കൂടുതൽ ബാക്കെൻഡ് ഓപ്പറേഷനുകളിൽ പ്രവർത്തിക്കുന്നവർ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നു

എന്നാൽ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും എഐ ശക്തി വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഡാറ്റാ സയൻസ്, മെഷീൻ ലേർണിംഗ്, എഐ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ എഐ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ച് 2025 ഓടെ, എഐ മൂലം ആഗോളതലത്തിൽ 75 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും, അതെസമയം 133 ദശലക്ഷം പുതി തെഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചില വ്യവസായങ്ങൾക്ക് കാര്യമായ സ്ഥാനചലനം അനുഭവപ്പെടുമെങ്കിലും, മൊത്തത്തിലുള്ള ആഘാതം ലോകമെമ്പാടുമുള്ള 58 ദശലക്ഷം തൊഴിലുകളുടെ അറ്റ ​​നേട്ടമായിരിക്കും എന്ന് വിലയിരുത്തുന്നു.

ലിങ്ക്ഡ്ഇൻ ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ പകുതിയിലധികം ജോലികളെയും എഐ ബാധിക്കും എന്നാൽ ഇന്ത്യൻ പ്രൊഫഷണലുകൾ ലോകത്ത് മറ്റെവിടെയെക്കാളും എഐ കഴിവുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ലിങ്ക്ഡ്ഇനിലെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ടോമർ കോഹൻ പറഞ്ഞു.

തെഴിൽ സംരക്ഷണം

ഒരു ഓർഗനൈസേഷനിൽ എഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുമെന്ന് ഉദ്യോഗാർഥികളുമായി വ്യക്തമായി ആശയവിനിമയം നടത്തുകയും, പുതിയതും നൂതനവുമായ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങളിൽ എഐ സംവിധാനങ്ങൾ സ്വീകരിക്കുവാൻ അവരെ സജ്ജമാക്കാനുള്ള നീക്കവും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ വിന്യാസവും തൊഴിലാളി വിന്യാസവും തമ്മിൽ ശരിയായ ബാലൻസ് കണ്ടെത്തേണ്ടത് ആവശ്യമാണ്.

എഐ, ഡാറ്റാ സയൻസ്, ഡിജിറ്റൽ സാക്ഷരത എന്നിവയിൽ അടിസ്ഥാനപരമായ കഴിവുകൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പുതിയ സാങ്കേതികവിദ്യകളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ജീവനക്കാരെ പ്രാപ്തരാക്കുകയും ചെയ്യണം.

ഇന്ത്യയിൽ എഐ-യുടെ ഭാവി

ഇന്ത്യയിലെ എഐ വിപണി 2027-ഓടെ 25-35% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 17 ബില്യൺ ഡോളർ മൂല്യത്തിൽ എത്തും.

IBM റിപ്പോർട്ട് അനുസരിച്ച്, 59% ഇന്ത്യൻ സംരംഭങ്ങളും ഇതിനകം തന്നെ എഐ സ്വീകരിച്ചിട്ടുണ്ട്, ഇത് മറ്റ് സർവേ ചെയ്ത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ്.

എഐ വികസനത്തിലും വിന്യാസത്തിലും പ്രധാന പങ്ക് വഹിക്കുന്ന വിദഗ്ധരായ ഐടി പ്രൊഫഷണലുകളുടെ ഒരു വലിയ കൂട്ടം ഇന്ത്യയിലുണ്ട്. എഐ - പവർ സൊല്യൂഷനുകൾക്കായി സമർപ്പിച്ചിരിക്കുന്ന നിരവധി സംരംഭങ്ങളുള്ള ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലുണ്ട്. ദേശീയ എഐ തന്ത്രം, എഐ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യൻ സർക്കാർ എഐ വികസനം സജീവമായി പ്രോത്സാഹിപ്പിക്കുന്നു.

എഐയുടെ വളർച്ചയോടെ പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരുന്നു. നിലവിലുള്ള തൊഴിൽ രംഗങ്ങളിലും എഐയുടെ ഉപയോഗം പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നു. എഐ വഴി നിലവിലുള്ള തൊഴിലുകളുടെ സ്വഭാവം മാറുന്നു. ഉദാഹരണത്തിന്, ഡോക്ടർമാർ എഐ ഉപയോഗിച്ച് രോഗനിർണയം കൂടുതൽ കൃത്യമാക്കുന്നു. അക്കൗണ്ടന്റുമാർ ഓട്ടോമേഷൻ ഉപയോഗിച്ച് സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ വേഗത്തിൽ ചെയ്യുന്നു.

ഭാവിയിലേക്ക് നോക്കുമ്പോൾ എഐയുടെ വളർച്ച തുടർന്നുകൊണ്ടിരിക്കും. ഈ മാറ്റങ്ങളോട് പൊരുത്തപ്പെടാനും പുതിയ കഴിവുകൾ നേടാനുമുള്ള തയ്യാറെടുപ്പ് അത്യാവശ്യമാണ്.

എഐ-ക്ക് ധാരാളം ജോലികൾ വളരെ വേഗത്തിലും, കൃത്യമായും നിർവഹിക്കാൻ കഴിയും, അവിശ്വസനീയമായ വേഗതയിൽ കണക്കുകൂട്ടലുകളും ഡാറ്റ പ്രോസസ്സിംഗും നടത്താൻ കഴിയും. നിരവധി വ്യക്തികൾ അനേകം ദിനങ്ങൾ പ്രയത്‌നിക്കേണ്ട സ്ഥാനത് നിമിഷങ്ങൾ കൊണ്ട് നിഷ്പ്രയാസം എഐ ജോലികൾ തീർക്കും. എന്നാൽ എഐ കൈകാര്യം ചെയ്യാൻ മനുഷ്യ ബുദ്ധി തന്നെ വേണം. അതേസമയം തോഴിലാളികളുടെ എണ്ണം കുറയ്ക്കാൻ എ ഐ കാരണമായേക്കും.