image

13 July 2023 2:09 PM GMT

Technology

നോട്ടുകളുണ്ടാക്കാൻ ഗൂഗിളിന്റെ എഐ ആപ്പ്

MyFin Desk

sm_fb_cover_googles note-taking app notebooklm
X

Summary

  • നോട്ട്ബുക്ക്എൽഎം പരീക്ഷണാടിസ്ഥാനത്തിൽ യു എസിൽ പുറത്തിറക്കും
  • തെറ്റായ വിവരങ്ങൾ നൽകുന്നത് കുറക്കുക ലക്‌ഷ്യം
  • നോട്ട്ബുക്ക്എൽഎം വിവിധ രീതിയിൽ പ്രയോജനപ്പെടുത്താം


ഗവേഷണവും പഠനവുമായി ബന്ധപ്പെട്ട് സങ്കീർണമായ മെറ്റീരിയലുകളിൽ നിന്ന് സംഗ്രഹങ്ങളും നോട്ടുകളും ഉണ്ടാക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഉപയോക്താക്കൾക്ക് സമയം ലാഭിച്ചു കൊണ്ട് എളുപ്പത്തിൽ നോട്ടുകൾ ഉണ്ടാക്കാൻ വേണ്ടി ഒരു എ ഐ അധിഷ്ഠിത നോട്ട് ടേക്കിങ് ആപ്പ് ഗൂഗിൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു. 'പ്രൊജക്റ്റ്‌ ടൈയിൽ വിൻഡ് ' എന്ന പേരിൽ Google I/O ഇവന്റിൽ പുതിയ ആപ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു.

നിലവിൽ യു എസ് ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ലഭ്യമാവും.ഗൂഗിൾ ലാബ് വെയ്റ്റിംഗ് ലിസ്റ്റിൽ സൈൻ അപ് ചെയ്തതിനു ശേഷം നോട്ട്ബുക്ക് എൽ എം ലഭ്യമാവും .നിലവിൽ ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് ആണ് സോഴ്സ് മെറ്റീരിയൽ പുതിയ ആപ്പിൽ അപ്‌ലോഡ് ചെയ്യണ്ടത്.

സങ്കീർണമായ ആശയങ്ങൾ ലളിതമായി വിശദീകരിക്കാനും വസ്തുതകൾ സംഗ്രഹിക്കാനും പുതിയ ആശയങ്ങളെ സൃഷ്ടിക്കാനും ഒരു വിർച്വൽ അസിസ്റ്റന്റ് ആയി ഈ ആപ്പിനെ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു.

മറ്റു എ ഐ സംവിധാനങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു

ചാറ്റ് ജി പി ടി, ബാർഡ് എന്നീ എഐ അധിഷ്ഠിത സേവനങ്ങളുമായി ബന്ധപ്പെട്ട ന്യൂനതകൾ ലഘുകരിക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. നിലവിലെ മറ്റു എ ഐ സംവിധാനങ്ങൾ വലിയ ലാംഗ്വേജ് മോഡലുകൾ( LLM) വഴി തെറ്റായ വിവരങ്ങൾ ആധികാരികമാണെന്ന രീതിയിൽ അവതരിപ്പിക്കുന്നു.

വിവരങ്ങൾ ഫലപ്രദമായി ലഭിക്കുന്നതിനു 'സോഴ്സ് ഗ്രൗണ്ടിങ് ' എന്നാ പ്രക്രിയയാണ് ഗൂഗിൾ ഉപയോഗിക്കുന്നത്. നമ്മൾ നൽകുന്ന സോഴ്സ് മെറ്റീരിയലിനെ വിശകലനം ചെയ്ത് ഉത്തരങ്ങൾ കണ്ടെത്താൻ ലാംഗ്വേജ് മോഡലിനെ അനുവദിക്കുന്നു. ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങളെ അന്ധമായി വിശ്വസിക്കരുത് എന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. യഥാർത്ഥ സോഴ്സ് മെറ്റീരിയലുമായി ഒത്തു നോക്കി വിവരങ്ങൾ പരിശോധിച്ച് ഒന്നുകൂടെ ഉറപ്പ് വരുത്തണമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

നോട്ട്ബുക്ക് എൽ എം പ്രയാജനപ്പെടുന്നത് എങ്ങനെ?

1. സംഗ്രഹം ഉണ്ടാക്കാം

ഉപയോക്താക്കൾക്ക് ഗൂഗിൾ ഡോക്സ് ചേർത്ത ശേഷം അപ്ലിക്കേഷനിൽ നിന്ന് സംഗ്രഹവും മറ്റു പ്രധാന പോയിന്റുകളും ചോദ്യങ്ങളും ലഭിക്കും

2.സോഴ്സ് മെറ്റീരിയലിനെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കാം

ഉപയോക്താക്കൾക്ക് ഗൂഗിൾ ഡോക്സ് വഴി അപ്‌ലോഡ് ചെയ്യുന്ന ഡോക്യൂമെന്റുകളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന് ജീവചരിത്രത്തെ പറ്റി എഴുതുന്ന ഒരു എഴുത്തുകാരന് ഹൗദിനിയും ആർതർ കോനാൻ ഡോയ്ലും ഒരുമിച്ചു ചിലവഴിച്ച സമയത്തെ പറ്റി ചോദിക്കാം.

3. പുതിയ ആശയങ്ങൾ സൃഷ്ടിക്കാം

നോട്ട്ബുക്ക് എൽ എം എന്ന അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്ത ഡോക്യൂമെന്റുകൾ ഉപയോഗിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കാം.