25 July 2023 11:53 AM GMT
Summary
- ആപ്പിൾ ജിപിടി ഇൻഹൗസ് ഉപയോഗത്തിന് മാത്രം
- അജാക്സ് ഭാഷ മോഡൽ ആണ് ആപ്പിൾ ജിപിടി ഉപയോഗിക്കുന്നത്
- ജീവനക്കാരുടെ ചാറ്റ് ജിപി ടി ഉപയോഗം കമ്പനി വിലക്കിയിരുന്നു
ആപ്പിൾ ജിപിടി എഐ ചാറ്റ്ബോട്ടുകൾ ജീവനക്കാർ കമ്പനിയുടെ ആഭ്യന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. വൻകിട ടെക് കമ്പനിയായ ആപ്പിൾ സ്വന്തവുമായി എഐ ചാറ്റ്ബോട്ടു കൾ വികസിപ്പിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബ്ലൂംസ്ബെർഗ് റിപ്പോർട്ട് പ്രകാരം ആപ്പിൾ ജീവനക്കാർ ഇൻ ഹൌസ് ഉപയോഗങ്ങൾക്കായി ആപ്പിൾ ജി പി ടി ഉപയോഗിക്കുന്നു .
വരാനിരിക്കുന്ന ഫീച്ചേഴ്സിന്റെ പ്രോട്ടോടൈപ്പ് സൃഷ്ടിക്കാനും ടെക്സ്ററ് സംഗ്രഹിക്കാനും നലകിയ ഡാറ്റ അനുസരിച്ചുള്ള ഉത്തരങ്ങൾ ലഭിക്കാനും എഐ ചാറ്റ് ബോട്ട് ജീവനക്കാരെ സഹായിക്കുന്നു. ഉപയോക്താക്കൾ ആപ്പിൾ ജിപിടി ലഭ്യമാക്കുന്ന കാര്യത്തിൽ കമ്പനിയുടെ തീരുമാനം വ്യക്തമായിട്ടില്ല. ഇപ്പോൾ ആഭ്യന്തര ചാറ്റ് ബോട്ട് സേവനം മെച്ചപ്പെടുത്തുന്നതിനു ആണ് ജനറേറ്റീവ് എഐ ഉപയോഗിക്കുന്നത് . ആപ്പിൾ കെയർ ജീവനക്കാർക്ക് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആപ്പിൾ കെയർ പ്രയോജനപ്പെടുത്താം.
ഗൂഗിളിന്റെ അജാക്സ് ഭാഷ മോഡൽ ആണ് ആപ്പിൾ ജിപിടി ഉപയോഗിക്കുന്നത് . ചാറ്റ് ജി പി ടി ബിങ് തുടങ്ങിയ എ ഐ ചാറ്റ്ബോട്ടുൿള്ള സമാനമായാണ് ആപ്പിൾ ജി പി ടി യും പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രതയോടെ മാത്രം മുന്നോട്ട് പോകുവാനാണ് ആപ്പിൾ ഒരുങ്ങുന്നത്. ജീവനക്കാരുടെ ചാറ്റ് ജിപിടി ഉപയോഗം ആപ്പിൾ വിലക്കിയിരുന്നു.