image

21 July 2023 11:15 AM GMT

Technology

നിർമിത ബുദ്ധിക്കു നിയന്ത്രണം വേണം; നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് ട്രായ്

MyFin Desk

artificial intelligence needs control trai
X

Summary

  • 10 പേജുകളുള്ള റിപ്പോർട്ടിൽ ആണ് ട്രായ് നിർദ്ദേശങ്ങൾ
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്ന് ട്രായ്
  • എഐ നിലവിലുള്ള എല്ലാ മേഖലകളെയും പരിഗണിക്കണം


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വികസനം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചട്ടക്കൂട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശകൾ മുന്നോട്ട് വെച്ചു. അപകട സാദ്ധ്യതകൾ ഉള്ള എ ഐ ഉപയോഗം ഒരു പ്രത്യേക ചട്ടക്കൂടിൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് 10 പേജുകൾ ഉള്ള റിപ്പോർട്ടിൽ ട്രായ് ചൂണ്ടി കാണിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അതോറിറ്റി ഓഫ് ഇന്ത്യ (എഐഡിഎഐ ) സ്ഥാപിക്കാനും ട്രായ്‌ നിർദേശം നൽകി. എഐ സംബന്ധമായ റെഗുലേറ്ററി ഉപദേശക സമിതിയായി ഇത് പ്രവർത്തിക്കണമെന്നും ട്രായ് ശുപാർശ ചെയ്യുന്നു. ഇലക്ട്രോണിക്സ്,ഐ ടി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭരണ മന്ത്രാലയമായി പ്രവർത്തിക്കണമെന്നും ട്രായ്‌ നിർദേശം മുന്നോട്ട് വെക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ പങ്ക് ടെലികോം മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ആരോഗ്യസംരക്ഷണം, ഗതാഗതം, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, തുടങ്ങിയ വിവിധ മേഖലയിൽ ഇതിന്റെ സ്വാധീനം ഉണ്ട്. അതിനാൽ, ടെലികോമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം എല്ലാ മേഖലകളിലും ഉള്ള എഐ സ്വാധീനം പരിശോധിക്കുന്നതിനു സമഗ്ര സമീപനം ആവശ്യമാണെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

2020 - ഇൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ശുപാർശകൾ ആവശ്യപ്പെട്ടിരുന്നു.

എഐ മോഡലുകളിൽ ഭാവിയിലെ എല്ലാം സാങ്കേതിക വിദ്യകളും നൂതന നിർമാണ രീതികളും സ്വീകരിക്കുന്നതിനു എഐ സൗകര്യമൊരുക്കും. എഐ ഉത്പന്നങ്ങളുടെ പരിശോധനക്കും അംഗീകാരത്തിനുമായി ടെലികോം എഞ്ചിനീയറിംഗ് സെന്റർ പോലുള്ള സർക്കാരിന്റെ സാങ്കേതിക സമിതികളുമായി യോജിച്ച് പ്രവർത്തിക്കണമെന്നും നിർദേശം നൽകുന്നു.