28 July 2023 12:04 PM GMT
Summary
- ആമസോൺ അവതരിപ്പിക്കുന്ന എഐ ടൂൾ വഴി രോഗികളെ പരിശോധിക്കുമ്പോൾ സമയ ലാഭം
- ആരോഗ്യ സംരക്ഷണ വ്യവസായത്തെ ആകർഷിക്കാൻ ശ്രമം
- ക്ലിനിക്കൽ ഡോക്യൂമെന്റഷനായി സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പദ്ധതി
ആമസോൺ ക്ലൗഡ് വിഭാഗം മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നീ ടെക് ഭീമന്മാരെ വെല്ലുവിളിച്ചു കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. ആരോഗ്യ മേഖലയിലാണ് ആമസോൺ എഐ സേവനങ്ങൾ നൽകാൻ ഒരുങ്ങുന്നത്.
ചികിത്സക്കായി ഏതെങ്കിലും ഒരു രോഗി ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾക്കുള്ള കുറിപ്പ് തയ്യാറാക്കാൻ സഹായിക്കുന്ന എ ഐടൂളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ എഡബ്ള്യുഎസ് എന്ന ഹെൽത്ത് സ്ക്രൈബ് എന്ന സംരംഭത്തിലൂടെ ആരോഗ്യ സംരക്ഷണ വ്യവസായത്തെ ആകർഷിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. രോഗികളും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണങ്ങൾ പകർത്താനും വിശകലനം ചെയ്യാനുമുള്ള ആപ്പ്ളിക്കേഷനുകൾ നിർമിക്കാൻ ഈ ടൂളുകൾ സഹായിക്കും.
ക്ലിനിക്കൽ ഡോക്യൂമെന്റഷനായി സാങ്കേതിക വിദ്യ ഉപയോഗിക്കാൻ 3M യൂണിറ്റ് പദ്ധതിയിടുന്നു. സോണി, റയാൻഎയർ, സൺലൈഫ് തുടങ്ങിയ കമ്പനികൾ ആമസോൺ ബെഡ് റോക്ക് സേവനം ഇതിനകം പരീക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഏപ്രിലിൽ ആണ് കമ്പനി ബെഡ് റോക്ക് സേവനം പ്രഖ്യാപിച്ചത്. ക്ലൗഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് എഐ മോഡലുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ അവരെ അനുവദിക്കുന്നു.
ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയിൽ വൻതോതിൽ നിക്ഷേപം നടത്തിയ മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്കുള്ള ആമസോണിന്റെ മറുപടി ആണ് ബെഡ് റോക്ക്. മൈക്രോസോഫ്റ്റ് കമ്പനി ബിങ്ചാറ്റ് എന്ന പേരിൽ സ്വന്തമായി എ ഐ ചാറ്റ് ബോട്ട് വികസിപ്പിച്ചിട്ടുണ്ട്. എ ഐ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജിപിടി ഉടമസ്ഥാവകാശമുള്ള ഓപ്പൺ എ ഐ കമ്പനിയിലും മൈക്രോസോഫ്റ്റ് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേപോലെ, ഗൂഗിളിന് സ്വന്തമായി ബാർഡ് എന്ന പേരിൽ എഐ ചാറ്റ്ബോട്ട് നിലവിൽ ഉണ്ട്.
ആമസോൺ ക്ലൗഡ് സേവന ദാതാവ് എന്ന നിലയിൽ ബിസിനസുകൾക്കായി ഗൂഗിൾ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഈ മേഖലയിലെ എതിരാളികളെക്കാൻ മികച്ച എഐ മോഡലുകൾ സ്‌ഷ്ടിക്കുന്നതിനു ആമസോൺ ലക്‌ഷ്യം വെക്കുന്നു. ആമസോൺ ബെഡ് റോക്ക് ലഭ്യമാവുന്ന സമയം വ്യക്തമാക്കിയിട്ടില്ല. എന്നാൽഎല്ലാ ഉപഭോക്താക്കൾക്കും വളരെ വേഗത്തിൽ സേവനം നൽകാൻ കമ്പനി പദ്ധതി ഇടുന്നു.