image

24 July 2023 11:38 AM GMT

Technology

എഐ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ടെക് കമ്പനികൾ

MyFin Desk

tech giants in the white house
X

Summary

  • ടെക് കമ്പനികൾ ഉറപ്പ് നൽകിയത് യുഎസ് ഭരണകൂടത്തിന്
  • എഐയുടെ വാണിജ്യ പ്രവർത്തനങ്ങളിൽ മേൽനോട്ടം ആവശ്യം
  • നിക്ഷേപകരുടെ കുതിച്ചു ചാട്ടത്തോടൊപ്പം അപകട സാധ്യതയും


ആമസോൺ, ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, തുടങ്ങി ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യയുടെ വികാസത്തിനു നേതൃത്വം നൽകുന്ന കമ്പനികൾ എഐ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിനു ഉറപ്പു നൽകി

എഐ യുടെ വാണിജ്യ പ്രവർത്തനങ്ങളിൽ മൂന്നാമതൊരു കക്ഷിയുടെ മേൽനോട്ടം ആവശ്യമാണ്. എന്നാൽ എഐ സാങ്കേതികവിദ്യ ആരാണ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവന്നിട്ടില്ല. ഇതിനെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നു.

മനുഷ്യനെ പോലെ എഴുതാനും ചിത്രങ്ങളും മറ്റും പകർത്താനും കഴിയുന്ന ജനറേറ്റീവ് എഐ ടൂളുകളിലെ വാണിജ്യ നിക്ഷേപങ്ങളുടെ കുതിച്ചു ചാട്ട ത്തോടൊപ്പം അപകട സാധ്യതകളും വർധിക്കുന്നു. ഇതിനെത്തുടർന്നാണ് യുഎസ് ഭരണകൂടം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് കൂടാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഇത്തരം ടൂളുകൾ ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്ക നിലവിൽ ഉണ്ട്. ഇത്തരം ടൂളുകൾ ഉപയോഗിച്ച് ധാരാളം വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു. വ്യാജ വെബ്സൈറ്റുകളും ധാരാളമായി ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ് ബോട്ടുകൾ വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എഐ യുടെ അപകട സാധ്യതകളെ ക്കുറിച്ചും ഭാവിയിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സാങ്കേതിക വിദഗ്ധർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.