21 May 2024 10:05 AM GMT
Summary
- ഐഫോണ്‍ 16 ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കുകയാണ് ആപ്പിള്‍
- ഐഫോണ്‍ 17 സീരീസില്‍ ഒരുപാട് പുതുമകള്‍ പ്രതീക്ഷിക്കാം
- ഐഫോണ്‍ 17 സ്ലിമ്മിന്റെ ഡിസൈനിലും പുതുമയുണ്ടായിരിക്കുമെന്നാണ് സൂചന
2025-ലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറക്കുന്നത്.
ഐഫോണ്‍ 17 സീരീസില്‍ ഒരുപാട് പുതുമകള്‍ പ്രതീക്ഷിക്കാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിലൊന്ന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസില്‍ ' സ്ലിം ' എന്നൊരു മോഡല്‍ അവതരിപ്പിക്കുമെന്നതാണ്. ഐഫോണ്‍ 17 സ്ലിം ഒന്നുകില്‍ നിലവിലെ പ്രോ, പ്രോ മാക്‌സ് തുടങ്ങിയ മോഡലുകള്‍ക്കൊപ്പം വിപണിയിലെത്തും. അല്ലെങ്കില്‍ ഈ മോഡലുകളില്‍ ഒന്നിനെ മാറ്റിസ്ഥാപിക്കുമെന്നും സൂചനയുണ്ട്. ഐഫോണ്‍ പ്ലസ് മോഡലിനു പകരമായിരിക്കും ഐഫോണ്‍ സ്ലിം അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
ഏതായാലും ഐഫോണ്‍ 17 സ്ലിം എന്ന മോഡല്‍2025-ല്‍ ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ സീരീസിലെ ഏറ്റവും ചെലവേറിയ ഫോണായിരിക്കും. മാത്രമല്ല, ഐഫോണ്‍ 17 സ്ലിമ്മിന്റെ ഡിസൈനിലും പുതുമയുണ്ടായിരിക്കുമെന്നാണ് സൂചന.
ഐഫോണ്‍ 16 ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കുകയാണ് ആപ്പിള്‍.