11 Sep 2023 10:50 AM GMT
Summary
സിഐആര്‍പിയുടെ ഡാറ്റ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് പറയുന്നത്, ഐഫോണ്‍ 13 മിനി മോഡലിന്റെ വില്‍പ്പന മറ്റ് ഐഫോണ്‍ മോഡലുകളേക്കാള്‍ കുറവാണെന്നാണ്
നാളെയാണ് ലോകം കാത്തിരുന്ന ആ ലോഞ്ച് നടക്കുന്നത്.
ടെക് ഭീമനായ ആപ്പിള്‍ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 വിപണിയിലെത്തിക്കുകയാണ്.
വണ്ടര്‍ലസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ത്യ സമയം രാത്രം 10.30നായിരിക്കും ആരംഭിക്കുക.
നാല് പുതിയ ഐഫോണുകളാണ് ആപ്പിള്‍ നാളെ പുറത്തിറക്കുക.
ഐഫോണ്‍ 15,
ഐഫോണ്‍ 15 പ്ലസ്,
ഐഫോണ്‍ 15 പ്രോ,
ഐഫോണ്‍ 15 പ്രോ മാക്‌സ്
എന്നിവയാണ് നാല് പുതിയ ഐഫോണുകള്‍.
ഐഫോണ്‍ 15 മോഡല്‍ പുറത്തിറക്കി കഴിയുന്നതോടെ മുന്‍കാല പതിപ്പുകളായ ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 14 പ്ലസ് മോഡലുകളുടെ വില കുറയും. നിലവില്‍ ഈ മോഡലുകള്‍ ഡിസ്‌കൗണ്ട് വിലയില്‍ വില്‍ക്കുന്നുണ്ട്.
മറ്റൊരു പ്രധാന വാര്‍ത്ത, ആപ്പിള്‍ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 13 മിനി തുടങ്ങിയ മോഡലുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു എന്നതാണ്. വില്‍പ്പനയിലുണ്ടായ ഇടിവാണ് കാരണം.
ഗവേഷണ സ്ഥാപനമായ സിഐആര്‍പിയുടെ ഡാറ്റ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് പറയുന്നത്, ഐഫോണ്‍ 13 മിനി മോഡലിന്റെ വില്‍പ്പന മറ്റ് ഐഫോണ്‍ മോഡലുകളേക്കാള്‍ കുറവാണെന്നാണ്.
2022 ന്റെ ആദ്യ പാദത്തില്‍ യുഎസില്‍ മൊത്തം ഐഫോണ്‍ 13 വില്‍പ്പനയുടെ ഏകദേശം 3 ശതമാനം മാത്രമായിരുന്നു ഐഫോണ്‍ 13 മിനി മോഡലിന്റെ വില്‍പ്പന. 2021-ലാണ് ആപ്പിള്‍ ഐഫോണ്‍ 13 പതിപ്പ് പുറത്തിറക്കിയത്.
ഒരു വര്‍ഷത്തിനു ശേഷം ആപ്പിള്‍ സാധാരണയായി അതിന്റെ പ്രോ മോഡലുകളുടെ നിര്‍മാണം ഉപേക്ഷിക്കാറുണ്ട്. ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് എന്നിവയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്.