image

6 Sep 2023 10:40 AM GMT

Technology

ബജറ്റ് ലാപ്‌ടോപ്പുമായി ആപ്പിളെത്തുമെന്ന് സൂചന

MyFin Desk

Apple ultra affordable MacBook | MacBook vs Chromebook | MacBook Chromebook competitor
X

Summary

  • അടുത്തവര്‍ഷം പുതിയ മാക്ബുക്ക് വിപണിയിലെത്തിയേക്കും
  • വിപണി പ്രവണതകളും മത്സരവുമാണ് കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍


ഒരു ആപ്പിള്‍ മാക്ബുക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഉയര്‍ന്ന വില പലര്‍ക്കും അതിനൊരു തടസമാണ്. ഈ സാഹചര്യത്തില്‍ ആളുകളെ തൃപ്തിപ്പെടുത്തുന്നതിനായി ആപ്പിള്‍ ഇപ്പോള്‍ സാധാരക്കാർക്കു താങ്ങാനാവുന്നവിലക്ക് ലാപ്ടോപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട.് 2024-ന്റെ രണ്ടാം പകുതിയില്‍ പുതിയ ആപ്പിള്‍ മാക്ബുക്ക് അരങ്ങേറ്റം കുറിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയില്‍ ജനപ്രിയമായേക്കാവുന്ന ഒരു ബജറ്റ്-സൗഹൃദ മാക്ബുക്ക് സീരീസ് വികസിപ്പിക്കുന്ന പ്രകിയയിലാണ് കമ്പനി എന്നാണ് വാര്‍ത്ത. അതേസമയം കമ്പനി അതിന്റെ ബജറ്റ് മാക്ബുക്ക് സീരീസും ആപ്പിളിന്റെ നിലവിലുള്ള മാക്ബുക്ക് എയറും പ്രോ ലൈനുകളും തമ്മില്‍ വ്യത്യസ്തത നിലനിര്‍ത്തും.

ബജറ്റ് മാക്ബുക്കില്‍ വ്യത്യസ്ത മെറ്റീരിയലുകളില്‍ നിര്‍മ്മിച്ച മെറ്റല്‍ കേസിംഗ് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, വിലകള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്താന്‍ ചെലവ് കുറഞ്ഞ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടു പറയുന്നു. വിപണി പ്രവണതകളും മത്സരവുമാണ് ഈ പുതിയ മാക്ബുക്ക് സീരീസ് ലോഞ്ച് ചെയ്യാനുള്ള കമ്പനിയുടെ തീീരുമാനത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍.

ഡിജിടൈംസ് റിസര്‍ച്ച് പ്രകാരം 2019-ല്‍ 13.9 ദശലക്ഷം യുണിറ്റായിരുന്ന ഗൂഗിള്‍ ക്രോംബുക്കിന്റെ കയറ്റുമതി, 2021-ല്‍ 33.5 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. ക്രോംബുക്കിന് വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ഇതിന്റെ താങ്ങാനാവുന്ന വിലയും അനുയോജ്യതയും അവയുടെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ആഗോള മഹാമാരിയുടെ സമയത്തും അതിനുശേഷവും.

കൂടാതെ, അടുത്ത വര്‍ഷത്തോടെ ലോഞ്ച് ടൈംലൈന്‍ മാറ്റാനുള്ള ഉയര്‍ന്ന സാധ്യതയുമുണ്ട്. ഈ വികസനം ആപ്പിളിന്റെ വിദ്യാഭ്യാസ ലാപ്ടോപ്പ് സെഗ്മെന്റിലേക്കുള്ള പ്രവേശനമായിരിക്കും. ഇത്തരമൊരു ഉല്‍പ്പന്നത്തിന്റെ ആദ്യ വാര്‍ത്തകളായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്.

അതേസമയം, ആപ്പിള്‍ അതിന്റെ ഐഫോണ്‍ 15 സീരീസ് ലോഞ്ച് ഇവന്റിന് തയ്യാറെടുക്കുകയാണ്. കമ്പനി പുതിയ ഐഫോണുകള്‍ വലിയ വില വര്‍ധനയോടെ അവതരിപ്പിക്കുമെന്ന് പരക്കെ അഭ്യൂഹമുണ്ട്. കൂടുതല്‍ അറിയാന്‍ ആപ്പിള്‍ ആരാധകര്‍ക്ക് കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.