14 Sep 2023 10:50 AM GMT
Summary
ഐഫോണ്‍ 15-ലെ A17 ബയോണിക് ചിപ്പ് A16 ബയോണിക് ചിപ്പിനേക്കാള്‍ 15 ശതമാനം വരെ വേഗതയുള്ളതായിരിക്കും
ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് കൊണ്ട് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് അവതരിപ്പിച്ചെങ്കിലും അതേചുറ്റിപ്പറ്റിയുള്ള ചര്‍ച്ച തുടരുകയാണ്. സെപ്റ്റംബര്‍ 12-ന് കാലിഫോര്‍ണിയ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന വണ്ടര്‍ലസ്റ്റ് ഇവന്റില്‍ ആപ്പിള്‍ പുതിയ ഐഫോണ്‍ 15 സീരീസ്സുകള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് തുടങ്ങിയ നാല് മോഡലുകളാണ് പുറത്തിറക്കിയത്.
മുന്‍വശത്ത് ഒരു പഞ്ച്ഹോള്‍ ഡിസ്പ്ലേ ഡിസൈനും, ചുവടെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും നല്‍കി കൊണ്ട് ഡിസൈനില്‍ വന്‍ മാറ്റങ്ങളോടെ ആണ് ഐഫോണ്‍ 15 പ്രോ മോഡലുകള്‍ വിപണിയിലെത്തുന്നത്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം തുടങ്ങിയ നാല് ഫിനിഷുകളില്‍ ലഭിക്കും. സെപ്റ്റംബര്‍ 15 മുതല്‍ പ്രീ-ബുക്കിംഗും സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പനയും ആരംഭിക്കും.
കുറഞ്ഞ ഭാരം, ടൈറ്റാനിയം ഫ്രെയിം, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 12-മെഗാപിക്‌സല്‍ ട്രൂഡെപ്ത് ഫ്രണ്ട് ഫേസിംഗ് കാമറ, 4 കെ വീഡിയോ റെക്കോര്‍ഡിങ്, സൗണ്ട്ഫില്‍റ്റര്‍ കാളിങ്, 5ജി കണക്റ്റിവിറ്റി, A17 ബയോണിക് ചിപ്‌സെറ്റ്, ഡോള്‍ബി വിഷന്‍ കണ്‍ടെന്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഒ എ ൽ ഇ ഡി സൂപ്പര്‍ റെറ്റിന ഡിസ്പ്ലേ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഐഫോണ്‍ 15ന് വൃത്താകൃതിയിലുള്ളതും മിനുസമാര്‍ന്നതുമായ അരികും, പിന്‍ ഗ്ലാസും ഉണ്ട്.
ആകര്‍ഷകമായ പുതിയ ഡിസൈന്‍, വളരെ മെച്ചപ്പെട്ട ക്യാമറ സംവിധാനവും
വളരെ മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനം ആണ് ഐ ഫോണ്‍ 15 സീരീസിനു കൊടുത്തിരിക്കുന്നത്. ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്സ് എന്നിവയില്‍ 48 മെഗാപിക്സല്‍ പ്രധാന സെന്‍സര്‍ ആണ് നല്‍കിയിരിക്കുന്നത്. ഇത് മികച്ച ഫോട്ടോകളും, വീഡിയോകളും എടുക്കാന്‍ സഹായിക്കും.12 മെഗാപിക്സല്‍ സെന്‍സറും, ലോ-ലൈറ്റ് ലെന്‍സ് പെര്‍ഫോമന്‍സ് കൂടാതെ ഓട്ടോഫോക്കസ് സവിശേഷതയും ഉള്ള ഫ്രന്റ് ക്യാമറയും ഉണ്ട്.
ശക്തമായ A17 ബയോണിക് ചിപ്പ്, മെച്ചപ്പെട്ട ക്യാമറ സംവിധാനം, ആകര്‍ഷകമായ പുതിയ ഡിസൈന്‍ എന്നിവയുമായി എത്തിയിരിക്കുന്ന ഐ ഫോണ്‍ 15 സീരീസ് 2023 ല്‍ വിപണികളില്‍ വന്‍ വിപ്‌ളവം തന്നെ സൃഷ്ടിക്കുമെന്നു കരുതപ്പെടുന്നു.
ഐഫോണ്‍ 15 പ്രോ മോഡലുകളിലെ ക്യാമറ സിസ്റ്റം 'ഏഴ് ക്യാമറ പ്രൊ ലെന്‍സുകള്‍ക്ക് തുല്യമാണ്'എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇത് വിസ്മയിപ്പിക്കുന്ന ഇമേജ് ക്വാളിറ്റി നല്‍കുന്നതാണെന്നും കൂടുതല്‍ അഡ്വാന്‍സ്ഡ് ആയിട്ടുള്ള 48 എംപി മെയിന്‍ കാമറ ഡിഫോള്‍ട്ട് ആയി 24 എംപി പുതിയ സൂപ്പര്‍ ഹൈ റെസൊല്യൂഷന്‍ സപ്പോര്‍ട് ചെയുന്നതും ആണ് എന്ന് അവകാശപ്പെടുന്നു.
6.1 ഇഞ്ച് സ്‌ക്രീൻ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനോട് കൂടിയാണ് ഐഫോൺ 15 വരുന്നത്. ഐഫോൺ 15 പ്ലസ് താരതമ്യേന വലിയ 6.7 ഇഞ്ച് സ്‌ക്രീനുമായിട്ടാണ് വരുന്നത്.
ഐ ഫോണ്‍15 സീരീസിലെ മറ്റൊരു പ്രധാന ഫീച്ചര്‍ പുതിയ A17 ബയോണിക് ചിപ്പാണ്. ഈ ചിപ്പ് ഐ ഫോണ്‍ സീരീസിലെ A16 ബയോണിക് ചിപ്പിനേക്കാള്‍ 15 ശതമാനം വരെ വേഗതയുള്ളതായിരിക്കുമെന്ന് പറയപ്പെടുന്നു. ഇത് മികച്ച ഗെയിമിംഗ് പ്രകടനവും, മെച്ചപ്പെട്ട ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. ഐഫോണ്‍ 15 5G കണക്റ്റിവിറ്റിയും സപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ വേഗതയേറിയ ഡൗണ്‍ലോഡിഗും, വീഡിയോ സ്ട്രീം കൂടാതെ ഗെയിമിംഗ് എക്സ്പീരിയന്‍സും പ്രതീക്ഷിക്കാം.