11 May 2024 12:54 PM IST
Summary
- കരാറില്‍ ഓപ്പണ്‍ എഐയും ആപ്പിളും ഒപ്പുവയ്ക്കും
- iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ചാറ്റ് ജിപിടി ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരിക്കും
- ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ജെമിനിയുടെ സേവനം ലഭ്യമാക്കുന്നതിനും ആപ്പിള്‍ ശ്രമം നടത്തുന്നുണ്ട്
ചാറ്റ് ജിപിടി അടക്കമുള്ള ടെക്‌നോളജി ഐഫോണില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഓപ്പണ്‍ എഐയും ആപ്പിളും ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ട്.
ആപ്പിളിന്റെ ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ചാറ്റ് ജിപിടി ഫീച്ചറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ജെമിനിയുടെ സേവനം ലഭ്യമാക്കുന്നതിനും ആപ്പിള്‍ ശ്രമം നടത്തുന്നുണ്ട്.
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉപയോഗിക്കുന്ന വ്യക്തിയാണെന്നു കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു. എന്നാല്‍ ചാറ്റ് ജിപിടിയിലെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും കുക്ക് പറഞ്ഞിരുന്നു.