image

13 July 2023 8:00 PM IST

Technology

ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളെ പിന്തുണക്കാൻ ആപ്പിൾ

MyFin Desk

apple to support social enterprises in india
X

Summary

  • അക്യൂമെൻ എന്ന സ്ഥാപനവുമായി ചേർന്ന് പ്രവർത്തിച്ച് ആപ്പിൾ
  • ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളെ സഹായിക്കാൻ ആപ്പിൾ
  • ആരംഭം 2023 സെപ്റ്റംബറിൽ


ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളെ പിന്തുണക്കുന്നതിനും അവരുടെ ബിസിനസ്‌ പരിഷ്ക്കാരിക്കുന്നതിനും കുപ്പർടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി ആപ്പിൾ ഇന്ത്യയിലെ നോൺ പ്രോഫിറ്റ് സ്ഥാപനമായ അക്യുമെൻ കൈകോർക്കുന്നു. 2001 മുതൽ ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അക്യുമെൻ.

ക്ലീൻ എനർജി ഇന്നവേഷനിലൂടെ സാമൂഹിക സംരംഭകരെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന 12 ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിപാടിക്കു അക്യമെൻ വിദഗ്ധർ നേതൃത്വം നൽകും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളുടെ ജീവിത സാഹചര്യത്തിൽ മാറ്റം കൊണ്ടുവരുന്നതിനു വേണ്ടി സാമൂഹ്യ സംരംഭകരുടെ ബിസിനസിനെ പരിഷ്ക്കരിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

2023 സെപ്റ്റംബറിൽ പ്രോഗ്രാം ആരംഭിക്കുന്നതിനു വേണ്ടി അപേക്ഷകൾ ഇപ്പോൾ അയക്കാം. സുസ്ഥിര ഊർജ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ സാമൂഹ്യ സംരംഭകരായ ചെറുകിട ബിസിനസുകാർക്കും കർഷകർക്കും ജൂലൈ 24 വരെ അപേക്ഷിക്കാം.

പങ്കെടുക്കുന്നവർക്കു എങ്ങനെ പ്രയോജനപ്പെടും?

ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് സമാന മേഖലയിൽ പ്രവർത്തിക്കുന്നവർ , ഫെസിലിറ്റേറ്റർമാർ, ഉപദേഷ്ടാക്കൾ എന്നിവരുടെ പിന്തുണ ലഭിക്കും. അതിനു ശേഷം അക്യു മെൻ അക്കാഡമിയുടെ ഗ്ലോബൽ കമ്മ്യൂണിറ്റി യായ ദി ഫൌണ്ടേഷൻ ഫൗണ്ടറി യുടെ ഭാഗമാകാം. കൂടാതെ അക്യുമെന്നിന്റെ പയനിയർ എനർജി ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിൽ നിന്നുള്ള സാങ്കേതിക സഹായത്തിനു പ്രാരംഭ ഘട്ട നിക്ഷേപത്തിന് അർഹത നേടുകയും. ചെയ്യും.