image

7 March 2025 4:49 PM IST

Technology

പുതിയ വേര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി ആന്‍ഡ്രോയിഡ്

MyFin Desk

android is preparing to release a new version
X

Summary

  • ജൂണില്‍ ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങും
  • ഏറ്റവും പുതിയ പതിപ്പില്‍നിന്ന് വ്യത്യസ്തമായാണ് ആന്‍ഡ്രോയിഡ് 16 പതിപ്പ് അവതരിപ്പിക്കുക


പുത്തന്‍ അപ്ഡേറ്റുകളുമായി പുതിയ വേര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ജൂണോടുകൂടി ആന്‍ഡ്രോയിഡ്16 പുറത്തിറക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയത്.

ആന്‍ഡ്രോയിഡ് 16 ഏറെക്കുറെ തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്‌ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ആന്‍ഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്.

ഒക്ടോബറില്‍ പിക്‌സല്‍ ഫോണില്‍ പുറത്തിറക്കിയ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍നിന്ന് വ്യത്യസ്തമായാണ് ആന്‍ഡ്രോയിഡ് 16 പതിപ്പ് അവതരിപ്പിക്കുന്നത്. നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക.

മുഖ്യമായ ആപ്പ് ലിസ്റ്റ്, നോട്ടിഫിക്കേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് സെന്‍സിറ്റീവ് ആപ്പുകളെ ഹൈഡ്ചെയ്യുന്നതടക്കമുള്ള പ്രത്യേകതകള്‍ സോഫ്റ്റ്വെയറിനുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രൈവസി സ്‌പെയ്‌സ് നല്‍കാനുള്ള ഫീച്ചറാണിത്. കുട്ടികള്‍ കൂടി ഉപയോഗിക്കുന്ന ഫോണുകളില്‍ ഇത്തരം ഫീച്ചറുകള്‍ ഉപയോഗമാകുമെന്നാണ് വിലയിരുത്തല്‍. ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജെമിനി എ.ഐയെ പൂര്‍ണമായ ഒരു ഏജന്റിക് എ.ഐ അസിസ്റ്റന്റാക്കി മാറ്റും. ആന്‍ഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 16 അപ്‌ഡേറ്റില്‍ ജെമിനി എ.ഐക്കായി പുതിയ 'ആപ്പ് ഫംഗ്ഷനുകള്‍' അവതരിപ്പിക്കും. ഇത് ഉപഭോക്താക്കളെ ആപ്പിനുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹായിക്കും. ഈ ആപ്പ് ഫംഗ്ഷനുകള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജെമിനി എ.ഐയെ അനുവദിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

നിശ്ചിത ആപ്പുകളും വെബ്‌സൈറ്റുകളും തുറക്കാനും ഡിസ്‌പ്ലേ, വോളിയം ലെവലുകള്‍ ക്രമീകരിക്കാനുമുള്ള കഴിവ് പോലെയുള്ള ചില ഫീച്ചറുകള്‍ കൂടെ ഇതിന്റെ ഭാഗമായിട്ടുണ്ടാകും. ഇതിനെല്ലാം പുറമെ ആന്‍ഡ്രോയിഡ് 16 സാറ്റലൈറ്റ് മെസേജിങ് സൗകര്യവും നല്‍കുന്നുണ്ട്. ക്യാമറയിലെ അപ്ഗ്രേഡുകള്‍, പാസ്‌കീ ഉപയോഗിച്ച് സിംഗിള്‍ ടാപ് ലോഗിന്‍ എന്നിവയും സാധ്യമാക്കുന്നു. ഫോള്‍ഡ് ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 16-ല്‍ പ്രതീക്ഷിക്കാന്‍ ഏറെയുണ്ടെന്നാണ് സൂചന.