image

25 Jun 2024 4:28 PM GMT

Technology

5ജി സ്പെക്ട്രം വില്‍പ്പന; ആദ്യ ദിനത്തില്‍ നേടിയത് 11,000 കോടി രൂപ

MyFin Desk

5ജി സ്പെക്ട്രം വില്‍പ്പന; ആദ്യ ദിനത്തില്‍ നേടിയത് 11,000 കോടി രൂപ
X

Summary

  • 11,000 കോടി രൂപയുടെ ബിഡ്ഡുകളാണ് സര്‍ക്കാരിന് ലഭിച്ചത്
  • ബുധനാഴ്ച രാവിലെ ലേലം പുനരാരംഭിക്കും
  • പ്രവര്‍ത്തന നില 90% വരെ എത്തിയതായാണ് റിപ്പോര്‍ട്ട്


ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്‌പെക്ട്രം വില്‍പ്പനയുടെ ആദ്യ ദിവസം അഞ്ച് റൗണ്ടുകള്‍ക്ക് ശേഷം 11,000 കോടി രൂപയുടെ ബിഡ്ഡുകളാണ് സര്‍ക്കാരിന് ലഭിച്ചത്. പ്രവര്‍ത്തന നില 90% വരെ എത്തിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ലേലം പുനരാരംഭിക്കും.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ കാരിയറുകളും സബ്-ജിഗാഹെര്‍ട്സിന് (900 മെഗാഹെര്‍ട്സ്) ലേലം വിളിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ കമ്പനികളുടെ 5 ജി സ്പെക്ട്രം ഹോള്‍ഡിംഗുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നോക്കുമ്പോള്‍ മിഡ്-ബാന്‍ഡ് എയര്‍വേവുകള്‍ (1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്) തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ലേലത്തില്‍, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ്, 3.3 ജിഗാഹെര്‍ട്‌സ് എന്നിങ്ങനെ എട്ട് ബാന്‍ഡുകളിലായി 10.5 ജിഗാഹെര്‍ട്‌സ് 5 ജി സ്പെക്ട്രം സര്‍ക്കാര്‍ വില്‍പ്പനയാക്കായി വെച്ചിട്ടുണ്ട്. 2022 ജൂലൈയിലെ അവസാന 5ജി ലേലത്തില്‍ നിന്ന് വ്യത്യസ്തമായി, 600 മെഗാഹെഡ്‌സ്, 700 മെഗാഹെഡ്‌സ് ബാന്‍ഡുകളിലെ വിലയേറിയ സബ് ഗിഗാഹെഡ്‌സ് സ്‌പെക്ട്രം ഇത്തവണ ഓഫര്‍ ചെയ്യുന്നില്ല.

സ്‌പെക്ട്രം 20 വര്‍ഷത്തേക്കാണ് അസൈന്‍ ചെയ്യപ്പെടുക.