image

12 May 2023 7:38 AM GMT

Technology

ഇന്ത്യയിൽ തട്ടിപ്പുകളിൽ 57 ശതമാനവും 'പ്ലാറ്റ്ഫോം' തട്ടിപ്പുകൾ ; കമ്പനികൾക്കും വെല്ലുവിളി

MyFin Desk

ഇന്ത്യയിൽ തട്ടിപ്പുകളിൽ 57 ശതമാനവും പ്ലാറ്റ്ഫോം തട്ടിപ്പുകൾ ;  കമ്പനികൾക്കും വെല്ലുവിളി
X

Summary

  • തട്ടിപ്പുകൾ പെരുകിയത് കോവിഡ് കാലത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ
  • 26 ശതമാനം ഇന്ത്യയിലെ കമ്പനികൾക്കും 1 മില്യൺ ഡോളർ സാമ്പത്തിക നഷ്ടം
  • 89 ശതമാനവും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ


ഇന്ത്യയിലെ തട്ടിപ്പ് സംഭവങ്ങളിൽ പകുതിയിലധികവും സാമ്പത്തിക തട്ടിപ്പിന്റെ പുതിയ രൂപമായ പ്ലാറ്റ് ഫോം തട്ടിപ്പുകളെന്നു പിഡബ്ള്യുസി റിപ്പോർട്ട്‌. ഇന്ത്യയിലെ ഇ കോമേഴ്‌സ്, ഫിൻ ടെക്, എന്റെർപ്രൈസ്സസ് എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്. ഇത്തരം കുറ്റ കൃത്യങ്ങൾ നടക്കുന്നത്.

കോവിഡ് കാലത്ത് ഇടപാടുകൾ നടത്താനായി ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നത് വർധിച്ചതോടു കൂടിയാണ് ഇത് വഴിയുള്ള തട്ടിപ്പുകൾ ക്രമാതീതമായി വർധിച്ചത് .ട്വിറ്റർ,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ആമസോൺ,ഫ്ലിപ്കാർട് പോലുള്ള ഇ കോമേഴ്‌സ് സേവനങ്ങൾ ബാങ്കിങ് ആപ്പ് പോലെയുള്ള പേയ്മെന്റ് സേവനങ്ങൾ എന്നിവ സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്.

തട്ടിപ്പുകളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നു . അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പുകൾ കമ്പനികൾക്കുമാത്രമല്ല സാധാരണക്കാർക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു


സാധാരണക്കാർക്ക് മാത്രമല്ല ഇന്ത്യൻ കമ്പനികളും ഇത്തരം തട്ടിപ്പുകൾക്ക് വലിയ തോതിൽ ഇരയായിട്ടുണ്ട് എന്ന് കണക്കുകൾ കാണിക്കുന്നു കോൺടാകറ്റ്‌ലെസ്സ് പേയ്‌മെന്റ് ,ഇ കോമേഴ്‌സ് , ഡെലിവറി ആപുകൾ , എന്നീ മേഖലയിൽ ഉണ്ടായ കുതിച്ചുചാട്ടം ഈ കാലഘട്ടത്തിൽ ഉണ്ടായി.

പ്ലാറ്റ്ഫോം തട്ടിപ്പ് കാരണം 26 ശതമാനം ഇന്ത്യയിലെ കമ്പനികൾക്കും 1 മില്യൺ ഡോളർ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.മൊത്തം കേസുകളിൽ 44 ശതമാനം തട്ടിപ്പുകളും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി ഉള്ളതാണ്.

ഇന്ത്യയിലെ സാങ്കേതിക മേഖല, ബാങ്കിംഗ് ,മൂലധന വിപണികൾ,ഉപഭോക്തൃ ഉത്പന്നങ്ങൾ, റീറ്റൈൽ മേഖല,വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി 111 വിവിധ മേഖലകളിൽ നടത്തിയ പിഡബ്ള്യുസി സർവ്വേ നടത്തി. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ ഉപഭോക്താക്കളും കമ്പനികളും നൂതന പ്ലാറ്റ്ഫോമുകൾ അതിവേഗം സ്വീകരിക്കുന്നതായി കാണുന്നു .അതോടൊപ്പം തന്നെ ഈ മേഖലയിലുള്ള തട്ടിപ്പുകളും വർധിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഇന്ത്യൻ കമ്പനികൾക്ക് ഒരു വലിയ വെല്ലുവിളി ആയി മാറിയിരിക്കുന്നു, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ 66 ശതമാനം ഇന്ത്യൻ കമ്പനികളും ഇത്തരം തട്ടിപ്പുകൾക്ക് ഒരു തവണയെങ്കിലും ഇരയായിട്ടുണ്ടെന്നു റിപ്പോർട്ടിന്റെ ആദ്യ പതിപ്പിൽ പറയുന്നു.

ഒരു ഇന്ത്യൻ കമ്പനി അതിന്റെ ബിസിനസ്‌ പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തരം വിവിധ പ്ലേറ്റ്ഫോമുകൾ ഉപയോഗിക്കുന്നു.എന്നാൽ സ്ഥാപനങ്ങൾ ഇത്തരം തട്ടിപ്പുകളെ ക്കുറിച്ച് ബോധവാന്മാരാകുകയും അത് തടയാൻ ഉള്ള മാർഗങ്ങൾ സ്വീകരിക്കുകയും വേണം. ഇന്ത്യയിൽ പത്തിൽ നാലു തട്ടിപ്പുകളും നടത്തുന്നത് ഇന്ത്യക്കുള്ളിൽ ഉള്ളവർ തന്നെയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തരം തട്ടിപ്പുകളിൽ 26 ശതമാനം തട്ടിപ്പുകൾ ഇന്ത്യയിലുള്ള കുറ്റവാളികളും പുറത്ത് നിന്നുള്ള ആളുകളും തമ്മിൽ ഒത്തുകളി നടന്നെന്നും റിപോർട്ടുകൾ പറയുന്നു .കമ്പനികൾക്കുള്ളിലുള്ള പ്രവർത്തനങ്ങളിൽ പൂർണമായ നിയന്ത്രണം ഉണ്ടെങ്കിൽ ഇത്തരം തട്ടിപ്പുകൾ മൂന്നിൽ രണ്ടു ഭാഗവും കുറക്കാൻ കഴിയും.

പ്ലാറ്റ്ഫോം തട്ടിപ്പുകളിൽ 89 ശതമാനവും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ആണെന്ന് റിപ്പോർട്ട് പറയുന്നു.ഡിജിറ്റൽ ഇടപാടുകൾ തുടങ്ങി കൂടുതൽ സങ്കീർണമായ വ്യക്തി വിവരങ്ങളുടെ ദുരുപയോഗം വരെ ഇതുവഴി നടക്കുന്നു.

ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ 92 ശതമാനവും ക്രെഡിറ്റ് കാർഡുകളും ഡിജിറ്റൽവാലെറ്റുകളും വഴി ഉള്ള ഇടപാടുകളിലും നടക്കുന്നു . ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പുകൾ തടയാൻ കമ്പനികളും അതുപോലെ സാധാരണ ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട് .