25 Oct 2022 11:25 PM GMT
Summary
ഡെല്‍ഹി: ഒരാഴ്ച്ചയ്ക്കുള്ളില്‍ ഗൂഗിളിനെതിരെ രണ്ടാമതും പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍.ഇക്കുറി 936.44 കോടി രൂപയാണ് ഗൂഗിള്‍ അതിന്റെ പ്ലേ സ്്‌റ്റോര്‍ നയങ്ങള്‍ ദുരുപയോഗം ചെയ്തതിന് പിഴ ചുമത്തിയത്. നിയമവിരുദ്ധമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും റഗുലേറ്റര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഗൂഗിളിനെതിരെയുള്ള കോംപറ്റീഷന്‍ കമ്മീഷന്റെ രണ്ടാമത്തെ പ്രധാന വിധിയാണിത്. ഒക്ടോബര്‍ 20-ന്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് ഒന്നിലധികം വിപണികളില്‍ അതിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കമ്പനിക്ക് 1,337.76 കോടി രൂപ പിഴ ചുമത്തുകയും […]
ഡെല്‍ഹി: ഒരാഴ്ച്ചയ്ക്കുള്ളില്‍ ഗൂഗിളിനെതിരെ രണ്ടാമതും പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍.ഇക്കുറി 936.44 കോടി രൂപയാണ് ഗൂഗിള്‍ അതിന്റെ പ്ലേ സ്്‌റ്റോര്‍ നയങ്ങള്‍ ദുരുപയോഗം ചെയ്തതിന് പിഴ ചുമത്തിയത്.
നിയമവിരുദ്ധമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും റഗുലേറ്റര്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ ഗൂഗിളിനെതിരെയുള്ള കോംപറ്റീഷന്‍ കമ്മീഷന്റെ രണ്ടാമത്തെ പ്രധാന വിധിയാണിത്. ഒക്ടോബര്‍ 20-ന്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് ഒന്നിലധികം വിപണികളില്‍ അതിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കമ്പനിക്ക് 1,337.76 കോടി രൂപ പിഴ ചുമത്തുകയും അന്യായമായ ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ടുള്ള ദുരുപയോഗത്തിന് പിഴയായി ചുമത്തിയ 936.44 കോടി രൂപ കമ്പനിയുടെ ശരാശരി വിറ്റുവരവിന്റെ ഏഴ് ശതമാനത്തോളം വരും. ആന്‍ഡ്രോയിഡ് മൊബൈല്‍ സംവിധാനത്തിലെ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ആപ്ലിക്കേഷനുകള്‍ വിതരണം ചെയ്യാനുള്ള പ്രധാന മാര്‍ഗമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍.
ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ടുള്ള വിധി അവലോകനം ചെയ്യുമെന്ന് ഒക്ടോബര്‍ 21 ന് ഗൂഗിള്‍ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കിയ രണ്ട് വിധികളിലൂടെ ഗൂഗിളിന് 2,274.2 കോടി രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്.