31 Aug 2022 6:56 AM GMT
Summary
തിരുവനന്തപുരം: ഡിജിറ്റല്‍ സൊല്യൂഷനുകള്‍ ഉപയാഗിച്ച് സാങ്കേതിക വെല്ലുവിളികള്‍ നേരിടാന്‍ സംരംഭങ്ങളെ പ്രാപ്തമാക്കുന്ന ആഗോള ഐടി സൊല്യൂഷന്‍സ് കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും 5000 കമ്പനികളുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം നേടി. തിരുവനന്തപുരം ആസ്ഥാനമായ എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലിസ്റ്റില്‍ ഇടം നിലനിര്‍ത്തിയതിനോടൊപ്പം 2021 മുതല്‍ ഏകേദശം 100 സ്ഥാനങ്ങള്‍ മുകളിലേക്ക് വരാനും സാധിച്ചിട്ടുണ്ട്. യുഎസില്‍ അതിവേഗം വളരുന്ന കമ്പനികളുടെ ഏറ്റവും അഭിമാനകരമായ റാങ്കിംഗുകളില്‍ ഒന്നാണ് 5000 കമ്പനി ലിസ്റ്റ്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ […]
തിരുവനന്തപുരം: ഡിജിറ്റല്‍ സൊല്യൂഷനുകള്‍ ഉപയാഗിച്ച് സാങ്കേതിക വെല്ലുവിളികള്‍ നേരിടാന്‍ സംരംഭങ്ങളെ പ്രാപ്തമാക്കുന്ന ആഗോള ഐടി സൊല്യൂഷന്‍സ് കമ്പനിയായ എക്‌സ്പീരിയന്‍ ടെക്‌നോളജീസ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും 5000 കമ്പനികളുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം നേടി.
തിരുവനന്തപുരം ആസ്ഥാനമായ എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലിസ്റ്റില്‍ ഇടം നിലനിര്‍ത്തിയതിനോടൊപ്പം 2021 മുതല്‍ ഏകേദശം 100 സ്ഥാനങ്ങള്‍ മുകളിലേക്ക് വരാനും സാധിച്ചിട്ടുണ്ട്. യുഎസില്‍ അതിവേഗം വളരുന്ന കമ്പനികളുടെ ഏറ്റവും അഭിമാനകരമായ റാങ്കിംഗുകളില്‍ ഒന്നാണ് 5000 കമ്പനി ലിസ്റ്റ്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും ചലനാത്മകമായ വിഭാഗത്തിലെ ഏറ്റവും വിജയകരമായ കമ്പനികളാണ് ഈ ലിസ്റ്റില്‍ ഇടം നേടുന്നത്.
ശക്തമായ പ്രൊഡക്ട് എഞ്ചിനീയറിംഗ് ഡിഎന്‍എയും ഉപഭോക്തൃ ഫലങ്ങള്‍ നല്‍കുന്നതില്‍ അചഞ്ചലമായ ശ്രദ്ധയും ഉള്ള ആഗോള ഐടി സൊല്യൂഷന്‍ ദാതാവാണ് എക്‌സ്പീരിയന്‍ ടെക്‌നോളജീസ്. 35 രാജ്യങ്ങളിലായി കമ്പനിയ്ക്ക് 350ല്‍ അധികം ഉപഭോക്താക്കളുണ്ട്. സാങ്കേതിക പങ്കാളി എന്ന നിലയില്‍, പുതിയ വരുമാന സ്ട്രീമുകള്‍, ബിസിനസ് പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യല്‍, പ്രവര്‍ത്തനക്ഷമതയും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ഉത്പന്ന എന്‍ജിനീയറിംഗ് സേവനങ്ങളിലെ പ്രധാന വൈദഗ്ധ്യത്തിന് എക്‌സ്പീരിയന്‍ ടെക്‌നോളജീസ് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.