image

27 Aug 2022 6:23 AM GMT

Tech News

കൗമാരക്കാര്‍ക്ക് 'ഈ' കണ്ടന്റ് ഇനി ഇന്‍സ്റ്റാഗ്രാമില്‍ കിട്ടില്ല

MyFin Desk

കൗമാരക്കാര്‍ക്ക് ഈ കണ്ടന്റ് ഇനി ഇന്‍സ്റ്റാഗ്രാമില്‍ കിട്ടില്ല
X

Summary

സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ മുന്‍നിരക്കാരനായ ഇന്‍സ്റ്റാഗ്രാമിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇതില്‍ തന്നെ നല്ലൊരു വിഭാഗവും കൗമാരാക്കാരാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, സെന്‍സിറ്റീവായ അഥവാ പ്രായത്തിനൊത്ത് ഫില്‍റ്റര്‍ ചെയ്യേണ്ടതായ കണ്ടന്റുകള്‍ 'കുട്ടി യൂസേഴ്‌സില്‍'  നിന്നും ഒഴിവാക്കണം എന്നുള്ള ആവശ്യത്തിന് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പരിഹാരമുണ്ടായിരിക്കുകയാണ്. ഇതിനായി ഡിഫോള്‍ട്ട് കണ്ടന്റ് സെറ്റിംഗ്‌സില്‍ പുതിയ ഫീച്ചര്‍ ചേര്‍ത്തിരിക്കുകയാണ്. ഇത് പ്രകാരം 16 വയസില്‍ താഴെയുള്ള കൗമാരക്കാരിലേക്ക് സെന്‍സിറ്റീവായ കണ്ടന്റുകള്‍ പോകുന്നത് തടയാന്‍ സാധിക്കും. ഇതോടുകൂടി ശക്തമായ ഫില്‍റ്ററിംഗ് നടക്കും എന്ന് ചുരുക്കം. […]


സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ മുന്‍നിരക്കാരനായ ഇന്‍സ്റ്റാഗ്രാമിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇതില്‍ തന്നെ നല്ലൊരു വിഭാഗവും കൗമാരാക്കാരാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, സെന്‍സിറ്റീവായ അഥവാ പ്രായത്തിനൊത്ത് ഫില്‍റ്റര്‍ ചെയ്യേണ്ടതായ കണ്ടന്റുകള്‍ 'കുട്ടി യൂസേഴ്‌സില്‍' നിന്നും ഒഴിവാക്കണം എന്നുള്ള ആവശ്യത്തിന് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പരിഹാരമുണ്ടായിരിക്കുകയാണ്. ഇതിനായി ഡിഫോള്‍ട്ട് കണ്ടന്റ് സെറ്റിംഗ്‌സില്‍ പുതിയ ഫീച്ചര്‍ ചേര്‍ത്തിരിക്കുകയാണ്. ഇത് പ്രകാരം 16 വയസില്‍ താഴെയുള്ള കൗമാരക്കാരിലേക്ക് സെന്‍സിറ്റീവായ കണ്ടന്റുകള്‍ പോകുന്നത് തടയാന്‍ സാധിക്കും.
ഇതോടുകൂടി ശക്തമായ ഫില്‍റ്ററിംഗ് നടക്കും എന്ന് ചുരുക്കം. നിലവില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സിലുള്‍പ്പടെ ഇത്തരം കണ്ടന്റുകള്‍ കടന്നു കൂടുന്നുണ്ടെന്നും ഇവയ്ക്ക് കൃത്യമായ തരം തിരിക്കല്‍ ഇല്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഡിഫോള്‍ട്ട് കണ്ടന്റ് സെറ്റിംഗ്‌സില്‍ സ്റ്റാന്‍ഡാര്‍ഡ്, ലെസ്, മോര്‍ തുടങ്ങിയ ഓപ്ഷന്‍ ചേര്‍ത്തത്. ഇന്‍സ്റ്റാഗ്രാമിലുള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രതിദിനം വീഡിയോ റീല്‍സ് ഉള്‍പ്പടെ കോടിക്കണക്കിന് കണ്ടന്റുകളാണ് അപ്‌ലോഡ് ചെയ്യുന്നത്. ഇവയില്‍ നല്ലൊരു വിഭാഗവും ശക്തമായ ഫില്‍റ്ററേഷന്‍ ആവശ്യമുള്ളതാണ്. സെറ്റിംഗ്‌സില്‍ ഫില്‍റ്ററേഷനുള്ള സംവിധാനം ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ ചുവടുവെപ്പ് പിന്തുടര്‍ന്നേക്കും.
ഫേസ്ബുക്കില്‍ നിന്നും കൗമാരക്കാര്‍ 'ഇറങ്ങുന്നു'
സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ കൗമാരക്കാര്‍ കുറയുന്നുവെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ എണ്ണം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2014-15 കാലയളവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ അളവ് 71 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 32 ശതമാനം ആയിട്ടുണ്ട്.
ഫേസ്ബുക്കില്‍ നിന്നും 'ഇറങ്ങിയ' കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമിലും സ്നാപ്ചാറ്റിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിനും വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ രണ്ടു വര്‍ഷം മുന്‍പേ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. സമൂഹ മാധ്യമം ഉപയോഗിക്കുന്ന കൗമാരക്കാരിലെ 95 പേരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്വിറ്റര്‍, ട്വിച്ച്, വാട്സാപ്, റെഡ്ഡിറ്റ്, ടംബ്ലര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും കൗമാരക്കാര്‍ സജീവമാണ്. പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.